നാലുവരിപാതയ്ക്ക് ബൈപാസ് ഒരുക്കണം: നഗരസഭ
Jan 12, 2012, 12:57 IST
കാസര്‍കോട്: ദേശീയപാത നാലുവരിയാക്കുന്നതിന് സമര്‍പ്പിച്ച കരട് നിര്‍ദ്ദേശത്തില്‍ നിന്നും കാസര്‍കോട് നഗരപ്രദേശത്തെ ഒഴിവാക്കി പ്രത്യേക എന്‍.എച്ച്.ബൈപ്പാസ് നിര്‍മ്മിക്കണമെന്ന് കാസര്‍കോട് നഗസഭ കൗണ്‍സില്‍ യോഗം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് പ്രമേയം വഴി ആവശ്യപ്പെട്ടു. നാലുവരിപാത പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് കേരളത്തിലും നഗര പ്രദേശങ്ങളെ ഒഴിവാക്കി പ്രത്യേക ബൈപാസ് വഴിയാണ് കടന്നുപോകുന്നത്. വടക്കന്‍ കേരളത്തില്‍ പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട് എന്നിവിടങ്ങളിലും തെക്കന്‍ കേരളത്തില്‍ ചേര്‍ത്തല, ആലപ്പുഴ, അഡൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും പ്രത്യേക ബൈപാസ് നിര്‍മ്മിച്ചാണ് നാലുവരിപാതക്ക് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ കാസര്‍കോട് നഗരമുഖം വികൃതമാകുന്ന രീതിയില്‍ നാലുവരിപാതയ്ക്കായി തയ്യാറാക്കിയിട്ടുള്ള കരട് നിര്‍ദ്ദേശം ഒഴിവാക്കി കൂടുതല്‍ പണച്ചെലവും സ്ഥലമെടുപ്പും ഇല്ലാത്തവിധവും സൗകര്യപ്രദമായ രീതിയില്‍ വിദ്യാനഗര്‍-ഉളിയത്തടുക്ക-ചൗക്കി ബൈപാസ് നിര്‍മ്മിച്ച് നാലുവരി പാത ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുസ്ലിം ലീഗിലെ എ.അബ്ദുര്‍ റഹ്മാന് അവതരിപ്പിച്ച് ഹാഷിം കടവത്ത് പിന്താങ്ങിയ പ്രമേയം യോഗം ഐക്യകണ്ഠേനയാണ് പാസാക്കിയത്.
ചെയര്മാന് ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ താഹിറ സത്താര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ദുര്‍ റഹ്മാന് കുഞ്ഞു, അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ എം.സുമതി, എല്‍.എ.മഹ്മൂദ് ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kasaragod, SAVE-KASARAGOD-TOWN, National highway, Kasaragod-Municipality