ഹസൈനാര്‍ ഹാജിയുടെ ദുരൂഹമരണം; എസ്.പി അന്വേഷണം തുടങ്ങി
Aug 11, 2015, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/08/2015) ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിക്കര ചേറ്റുകുണ്ട് തെക്കുപുറത്തെ സി.എച്ച് ഹസൈനാര്‍ ഹാജിയുടെ ദുരൂഹമരണം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഹസൈനാര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ സി.എച്ച് കുഞ്ഞബ്ദുല്ല ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഒരു മാസം മുമ്പാണ് ഗള്‍ഫുകാരനായ ഹസൈനാര്‍ ഹാജിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം തലയ്ക്കും മറ്റും അടിയേറ്റതുപോലുള്ള പാടുകള്‍ കണ്ടതിനാല്‍ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപിള്ള മരണത്തില്‍ സംശയം നിലനില്‍ക്കുന്നതായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പോലീസ് ഈ കേസില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.
സംഭവസമയത്ത് ഹസൈനാര്‍ ഹാജിയുടെ വീട്ടില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Related News: വ്യാപാരി വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍
വ്യാപാരിയുടെ മരണത്തില്‍ സംശയം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്
Keywords : Death, Police, Investigation, Family, Suicide, Kasaragod, Kerala, Hassainar.
Advertisement: