ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഡെങ്കി ഹര്‍ത്താല്‍
Apr 27, 2020, 21:44 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന ബളാല്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ശുചിത്വം ഉറപ്പാക്കാനായി ചൊവ്വാഴ്ച ഡെങ്കി ഹര്‍ത്താല്‍ ആചരിക്കും. കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് ഭരണസമതിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വീടും പരിസരവും കൃഷിസ്ഥലവും ശുചിയാക്കി കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം.
വെള്ളം കെട്ടിനില്‍ക്കാന്‍ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. തോട്ടങ്ങളിലെ പാളകള്‍ ചിരട്ടകള്‍ എന്നിവ ഉള്‍പ്പെടെ ഒരു സ്രോതസ്സിലും വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉടമസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ വാര്‍തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും.ലോക്ക് ഡൈണ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും പൊതു ശുചീകരണം നടത്തുക.
ഡെങ്കു ഹര്‍ത്താലിനു ശേഷം ഏപ്രില്‍ 29 മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. പരിശോധനയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം കണ്ടത്തിയാല്‍ ലീഗല്‍ നോട്ടീസ് നല്‍കി തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. പഞ്ചായത്തില്‍ 26 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിങും മൈക്ക് അനൗണ്‍സ്മെന്റുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും നടക്കുന്നു. ഡെങ്കി ഹര്‍ത്താലിനോട് ജനങ്ങള്‍ ശുചീകരണം സഹകരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലിപ്പ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Harthal, Balal, Panchayath, Harthal for preventing dengue