city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപ്രഖ്യാപിത ഹര്‍ത്താല്‍; അക്രമികള്‍ അഴിഞ്ഞാടി, വടക്കന്‍ മേഖലയില്‍ വ്യാപക സംഘര്‍ഷം


കാസര്‍കോട്: (www.kasargodvartha.com 16.04.2018) തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലെ വടക്കന്‍ മേഖലയില്‍ വന്‍ സംഘര്‍ഷം. ആരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നോ, ആരാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രചരണം ചിലര്‍ ഏറ്റെടുക്കുകയായിരുന്നു. ഉപ്പള, ബന്തിയോട്, മഞ്ചേശ്വരം, ഹൊസങ്കടി, മൊഗ്രാല്‍, ചൗക്കി, നായന്മാര്‍മൂല, നാലാംമൈല്‍, ചെര്‍ക്കള, മേല്‍പറമ്പ്, കളനാട് എന്നിവിടങ്ങളില്‍ കടകള്‍ മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍, ടാക്‌സി, ഓട്ടോ റിക്ഷ എന്നിവയേയും സര്‍വ്വീസ് നടത്താന്‍ അനുവദിച്ചില്ല.

തിങ്കളാഴ്ച രാവിലെ നാല് കേരള കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും രണ്ട് കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും ഉപ്പള മുതല്‍ മഞ്ചേശ്വരം വരെ ഉള്ള സ്ഥലങ്ങളില്‍ കല്ലേറുണ്ടായി. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉപ്പളയില്‍ ഒരു ബസ് യാത്രക്കാരന്റെ കണ്ണിന് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ച് വിട്ടതിന് നിരവധിയാളുകളുടെ പേരില്‍ പോലീസ് കേസെടുത്തു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി തന്നെ ചിലര്‍ കൂട്ടമായി കടകളില്‍ കയറി നാളെ ഹര്‍ത്താലിന് കട അടയ്ക്കണം എന്ന് പറഞ്ഞത് പല സ്ഥലത്തും സംഘര്‍ഷം ഉടലെടുക്കാന്‍ കാരണമായിരുന്നു. അക്രമം അമര്‍ച്ച ചെയ്യാന്‍ പോയ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പത്തോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ചന്ദ്രു എന്ന പോലീസ് ഓഫീസര്‍ക്ക് കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റു.

ഹര്‍ത്താലിന്റെ മറവില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കുമ്പള സി.ഐ. പ്രേംസദന്‍ പറഞ്ഞു. അക്രമം അഴിച്ച് വിട്ടതിന്റെ പേരില്‍ ഇരുന്നൂറോളം ആള്‍ക്കാരുടെ പേരില്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി മഞ്ചേശ്വരം കീര്‍ത്തേശ്വരം ക്ഷേത്രത്തിന് സമീപം ഒരു സംഘം സോഡാ കുപ്പിയും മരകായുധങ്ങളുമായി പോലീസിനെ അക്രമിച്ചു. നിഖില്‍ (20), ദേവദാസ് (40), സുധീഷ് (29) എന്നിവരെ അക്രമത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ അക്രമിച്ചതിന് തൗഫീഖ്, മുഹമ്മദ് തങ്ങള്‍ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോ റിക്ഷ തുടങ്ങിയവയേയും സമരക്കാര്‍ തടഞ്ഞു. സംഘര്‍ഷത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് സി.ഐ. പ്രേംസദന്‍ അറിയിച്ചു. കുമ്പളയില്‍ 44 പേരെ അറസ്റ്റു ചെയ്തു.

കുമ്പളയില്‍ രാവിലെ 9.45 നും മൊഗ്രാലില്‍ 9.30നും ഉപ്പള നയാബസാറില്‍ ഒമ്പതു മണിക്കും അണങ്കൂരില്‍ 5.50 നും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. സുള്ള്യയിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസാണ് അണങ്കൂരില്‍ തകര്‍ക്കപ്പെട്ടത്. ഉപ്പളഗേറ്റ്, ആരിക്കാടി, ബന്തിയോട് മുട്ടംഗേറ്റ് എന്നിവിടങ്ങളിലും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെട്ടു. ഉപ്പള ജനപ്രിയ ബസ് സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് തകര്‍ത്തിരുന്നു. കാസര്‍കോട്ടും വിദ്യാനഗറിലുമായി നിരവധി പേരെ അക്രമസംഭവവുമായി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അപ്രഖ്യാപിത ഹര്‍ത്താല്‍; അക്രമികള്‍ അഴിഞ്ഞാടി, വടക്കന്‍ മേഖലയില്‍ വ്യാപക സംഘര്‍ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Harthal, Conflict, Violators, North Zone, Harthal; Attack in Kasaragod. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia