അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസില്‍ പേപ്പര്‍ കൊണ്ടുണ്ടാക്കിയ പന്ത് സ്റ്റാഫ് റൂമില്‍ കൊണ്ടുവെച്ചു; മടങ്ങുന്നതിനിടെ കാര്യം ചോദിച്ചപ്പോള്‍ ഉച്ചത്തില്‍ മറുപടി പറഞ്ഞതിന് അധ്യാപകന്റെ ക്രൂരമര്‍ദനം, മുഖത്തടിയേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Jan 7, 2020, 19:25 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2020) ക്ലാസ് അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസില്‍ വെച്ച് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പന്ത് സ്റ്റാഫ് റൂമില്‍ കൊണ്ടുവെച്ച് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ എല്‍ പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും നെല്ലിക്കുന്ന് കടപ്പുറത്തെ രാഘവേന്ദ്രയുടെ മകന്‍ റോഷിത്തിനാണ് (11) മര്‍ദനമേറ്റത്. മുഖത്തടിയേറ്റ കുട്ടിയെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് സംഭവം.
ക്ലാസ് അധ്യാപികയായ രമണി ക്ലാസില്‍ ഉണ്ടാക്കിയ പേപ്പര്‍ ബോള്‍ സ്റ്റാഫ് റൂമില്‍ കൊണ്ടുവെക്കാന്‍ റോഷിത്തിനോടും മറ്റ് രണ്ട് കുട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇവര്‍ പേപ്പര്‍ പന്ത് കൊണ്ടുവെച്ച് മടങ്ങുന്നതിനിടെ സ്റ്റാഫ് റൂമിലുണ്ടായിരുന്ന അഷ്‌റഫ് എന്ന അധ്യാപകന്‍ എവിടെ പോയതാണെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ ആദ്യം പതിഞ്ഞ സ്വരത്തില്‍ രണ്ടു തവണ മറുപടി പറഞ്ഞിരുന്നു. ഇതു കേള്‍ക്കാതെ വന്നതോടെ പേപ്പര്‍ പന്ത് കൊണ്ടുവെച്ചതാണ് ഉച്ചത്തില്‍ പറഞ്ഞതോടെ അധ്യാപകന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയും രക്ഷിതാവും പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Harrasment, Student, hospital, Teacher, class, Harrasment Against Student; Hospitalized