city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞികൃഷ്ണന്റെ കരസ്പര്‍ശമേറ്റു; പാഴ് വസ്തുക്കളില്‍ ജീവന്റെ തുടിപ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2018) ചുറ്റുവട്ടത്തും കാണുന്ന പാഴ് വസ്തുക്കള്‍ കുഞ്ഞികൃഷ്ണന്റെ വിരല്‍ സ്പര്‍ശമേറ്റപ്പോള്‍ ജീവന്‍ തുടിക്കുന്ന ഉല്‍പന്നങ്ങളായി മാറി. വലിച്ചെറിയേണ്ടവയായി ഒന്നുമില്ലെന്നും, എല്ലാ വസ്തുക്കളും ഉപയോഗപ്രദമാണെന്നുമുള്ള തിരിച്ചറിവ് നല്‍കി മടിക്കൈയിലെ എം.വി. കുഞ്ഞികൃഷ്ണന്‍ ആണ് പാഴ് വസ്തുക്കളെ മാന്ത്രിക സ്പര്‍ശത്താല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റിയത്.

മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ യു.പി സ്‌ക്കൂളില്‍ മാലിന്യമില്ലാത്ത ലോകത്തെ സൃഷ്ടിക്കാനായി ഹരിത കേരളം ഹരിത സ്പര്‍ശം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച 'സീറോ കോസ്റ്റ് റ്റു സെന്റ് കോസ്റ്റ്' പരിപാടിയിലാണ് വിലപിടിപ്പുള്ള ഉല്‍പന്നങ്ങള്‍ പിറവിയെടുത്തത്. പ്ലാസ്റ്റിക്ക് കുപ്പികള്‍, തെങ്ങിന്റെ ഭാഗങ്ങള്‍, കടലാസുകള്‍ തുടങ്ങി ചുറ്റുവട്ടത്തുള്ള എല്ലാ പാഴ് വസ്തുക്കളില്‍ നിന്നും വിസ്മയിപ്പിക്കുന്ന ഉല്‍പന്നങ്ങളാണ് നിര്‍മ്മിച്ചത്.

കളിയുപകരണങ്ങള്‍, ഒറിഗാമി, അലങ്കാര ഉല്‍പന്നങ്ങള്‍ തുടങ്ങി നൂറോളം വില്‍പന സാധ്യതയുള്ള കൗതുകവസ്തുക്കളാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരിശീലനത്തില്‍ നിര്‍മ്മിച്ചത്. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും വീട്ടുമുറ്റത്തെ മാലിന്യ മുക്തമാക്കി ഹരിതാഭമാക്കുക എന്ന് ലക്ഷ്യമിട്ടുള്ള ഈ മാതൃകാ പരിപാടിയില്‍ പങ്കാളികളായെത്തി. കാഞ്ഞങ്ങാട് അഗ്‌നി സുരക്ഷാ സേനാ ജീവനക്കാരനായ കുഞ്ഞികൃഷ്ണന്‍ മടിക്കൈ അടുക്കത്ത് പറമ്പ് സ്വദേശിയാണ്. നാടന്‍പാട്ട് കലാകാരന്‍ കൂടിയായ കുഞ്ഞികൃഷ്ണന്‍ പരിശീലിപ്പിച്ച നിരവധി കുട്ടികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലടക്കം വിജയകിരീടം ചൂടിയിട്ടുണ്ട്. പരിപാടിയില്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. കനകരാജന്‍ അതിയാമ്പൂരിന്റെ നേതൃത്വത്തിലുള്ള പൊതു വിജ്ഞാന സദസ്സും ഉണ്ടായിരുന്നു.

കുഞ്ഞികൃഷ്ണന്റെ കരസ്പര്‍ശമേറ്റു; പാഴ് വസ്തുക്കളില്‍ ജീവന്റെ തുടിപ്പ്

കുഞ്ഞികൃഷ്ണന്റെ കരസ്പര്‍ശമേറ്റു; പാഴ് വസ്തുക്കളില്‍ ജീവന്റെ തുടിപ്പ്


Keywords:  Kasaragod, Kerala, news, Kanhangad, Haritha Kerala program conducted in Melangot A.C Kannan Nair School
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia