Tradition | ഉദുമ പടിഞ്ഞാറിലെ ജീരകക്കഞ്ഞി വിതരണത്തിന് അരനൂറ്റാണ്ടിൻ്റെ പാരമ്പര്യം
● നോമ്പുതുറക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന ഔഷധക്കൂട്ടുകൾ ചേർത്ത പ്രത്യേക ജീരകക്കഞ്ഞിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
● പഴമക്കാർ ആരംഭിച്ച ഈ പതിവ് പുതിയ തലമുറയും അതേ രീതിയിൽ തുടരുന്നു.
● ജാതിമത ഭേദമന്യേ നിരവധി ആളുകൾ കഞ്ഞി കുടിക്കാൻ എത്തുന്നു.
● അരി, തേങ്ങ, ജീരകം എന്നിവയ്‌ക്കൊപ്പം മറ്റ് ഔഷധക്കൂട്ടുക്കൾ കൂടി ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്.
കാസർകോട്: (KasargodVartha) ഉദുമ പടിഞ്ഞാറിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാലത്ത് നടത്തുന്ന ജീരകക്കഞ്ഞി വിതരണത്തിന് അരനൂറ്റാണ്ടിൻ്റെ പാരമ്പര്യം. നോമ്പുതുറക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന ഔഷധക്കൂട്ടുകൾ ചേർത്ത പ്രത്യേക ജീരകക്കഞ്ഞിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പലസ്ഥലങ്ങളിലും ഇത്തരം ജീരകക്കഞ്ഞി വിതരണം നടക്കാറുണ്ടെങ്കിലും പടിഞ്ഞാറിലേത് വേറിട്ടുനിൽക്കുന്നു.
പഴമക്കാർ ആരംഭിച്ച ഈ പതിവ് പുതിയ തലമുറയും അതേ രീതിയിൽ തുടരുന്നുവെന്ന് കഞ്ഞി കുടിക്കാൻ എത്തുന്നവർ പറയുന്നു. അസർ നമസ്‌കാരത്തിന് ശേഷം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലാണ് കഞ്ഞി നൽകുന്നത്. ജാതിമത ഭേദമന്യേ നിരവധി ആളുകൾ കഞ്ഞി കുടിക്കാൻ എത്തുന്നു. ഈ ഒരു മാസക്കാലയളവിൽ രണ്ടായിരത്തോളം പേർ ഇവിടെനിന്ന് കഞ്ഞി കുടിക്കുന്നുണ്ട്.
അരി, തേങ്ങ, ജീരകം എന്നിവയ്‌ക്കൊപ്പം മറ്റ് ഔഷധക്കൂട്ടുക്കൾ കൂടി ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. 40 വർഷത്തോളം തുടർച്ചയായി കഞ്ഞി തയ്യാറാക്കിയിരുന്ന കൊളത്തിങ്കാൽ അബ്ദുറഹ്‌മാൻ്റെ മരണശേഷം പല ആളുകൾ ഈ ചുമതല ഏറ്റെടുത്ത് നടത്തുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The distribution of Jeeraka Kanji (cumin porridge) during Ramadan at the Muhiyuddeen Juma Masjid in Uduma Padinjara, Kasaragod, has a tradition spanning half a century. This special medicinal porridge offers relief to those breaking their fast and is widely accepted. Started by elders, the practice continues with the new generation, with around 2000 people partaking regardless of caste or religion.
#JeerakaKanji #Ramadan #Uduma #Kasaragod #Tradition #Charity