ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും നല്‍കാനാവാത്ത സര്‍ക്കാരാണ് ജനങ്ങള്‍ക്കൊപ്പമുള്ളതെന്ന് പറയുന്നത്: ഹക്കീം കുന്നില്‍
Jul 2, 2017, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2017) ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും നല്‍കാനാവാത്ത സര്‍ക്കാരാണ് ഒപ്പമുണ്ടെന്ന പ്രചാരണവുമായി മുമ്പോട്ട് പോകുന്നതെന്ന് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊവ്വല്‍പള്ളിയില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ അഡ്വ. പി കെ ചന്ദ്രശേഖരന്‍ ഇന്ദിരാജി അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഡി വി ബാലകൃഷ്ണന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, എം കുഞ്ഞികൃഷ്ണന്‍, അഡ്വ. ജേക്കബ് ജോസഫ്, പി ബാബുരാജ്, പി കെ ചന്ദ്രശേഖരന്‍, കെ വി സുകുമാരന്‍, പി എം ഉഷ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യര്‍ത്ഥികള്‍ക്ക് പുരസ്‌കാരവും, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Congress, Programme, Inauguration, Kasaragod, DCC, Hakeem Kunnil against LDF Government.