ബാലകൃഷ്ണനെ സഹായിക്കാനായി ഹക്കീം ബസിന്റെ കാരുണ്യയാത്ര
Jul 10, 2017, 17:27 IST
പാലക്കുന്ന്: (www.kasargodvartha.com 10.07.2017) മുതിയക്കാല്‍ കാല്‍ച്ചാമരത്ത് താമസിക്കുന്ന കെട്ടിട നിര്‍മാണ തൊഴിലാളി ബാലകൃഷ്ണന്റെ ചികിത്സാ സഹായത്തിന് വേണ്ടി ഹക്കീം ബസിന്റെ കാരുണ്യ യാത്ര. ബുധനാഴ്ച സര്‍വീസ് നടത്തി ലഭിക്കുന്ന തുക ബാലകൃഷ്ണന്‍ സഹായ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബസ് ഉടമയും തൊഴിലാളികളും.
തൊഴില്‍ ചെയ്തു കൊണ്ടിരിക്കവേ തളര്‍വാദം പിടിപ്പെട്ട് ബോധരഹിതനായി വീണ ബാലകൃഷ്ണനെ നാട്ടുകാര്‍ ചേര്‍ന്ന് മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഹൃദയ ശസ്ത്രക്രിയ നടത്തിയെങ്കിലും സുഖം പ്രാപിക്കുന്നതിനു മുമ്പേ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പറക്കമറ്റാത്ത രണ്ടു പെണ്‍കുട്ടികളെയും ഭാര്യയേയും സംരക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് വിശ്രമം പൂര്‍ത്തിയാക്കാതെ വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടി വന്നത്.
സഹായിക്കാന്‍ മറ്റു തുണയില്ലാത്തതിനാലാണ് സഹായ നിധി സമാഹരിക്കുന്ന കൂട്ടായ്മയോടൊപ്പം ഹക്കീം ബസ് ഉടമയും തൊഴിലാളികളും സ്വയം മുന്നോട്ടു വന്നത്. ദിവസേന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ദിനം പ്രതി ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും മുതിര്‍ന്നവര്‍ കൈയ്യയച്ചു സഹായിക്കുന്നതോടൊപ്പം കുട്ടികളും കൂടി മനസുവെച്ചാല്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമയും ബാലകൃഷ്ണനെ സഹായിക്കാന്‍ മുന്നോട്ടു വന്ന കൂട്ടായ്മയും.
Related News:
ജോലിക്കിടെ തലകറങ്ങിവീണ് അത്യാസന്ന നിലയില്‍ കഴിയുന്ന ബാലകൃഷ്ണന്‍ ഉദാരമതികളുടെ കനിവ് തേടുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Palakunnu, Helping Hands, Bus, Employees, Kasaragod, Featured, Hakeem Bus, Balakrishnan.