ടിക്കറ്റിലെ 'മറിമായം': ഹജ്ജിന് പുറപ്പെട്ട 55 പേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി
Sep 11, 2015, 23:30 IST
മംഗളുരു: (www.kasargodvartha.com 11/09/2015) കാസര്‍കോട് ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും ഹജ്ജിന് പുറപ്പെട്ട 55 പേര്‍ മംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. ഉപ്പളയിലെ ഒരു ഹജ്ജ് ഗ്രൂപ്പ് മുഖേന പുറപ്പെട്ട സംഘമാണ് ടിക്കറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ ജിദ്ദയിലേക്ക് പോകാനാകാതെ കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇവര്‍ മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലെത്തിയത്. വൈകിട്ട് ആറ് മണിക്ക് അബുദാബി ജിദ്ദ വിമാനത്തിലാണ് ഇവര്‍ക്കായി ബംഗളൂരുവിലെ ഒരു ട്രാവല്‍ ഏജന്‍സി ടിക്കറ്റ് ഒരുക്കിയിരുന്നത്. ടിക്കറ്റ് കണ്‍ഫോര്‍മേഷന്‍ സന്ദേശം ലഭിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
57 പേരായിരുന്നു ഹജ്ജ് ഗ്രൂപ്പിലുണ്ടായിരുന്നത്. ബോര്‍ഡിംഗ് പാസിന്റെ പരിശോധനയ്ക്കിടെ രണ്ടു പേരെ ഒഴിച്ച് ബാക്കിയുള്ള മുഴുവന്‍ പേരെയും സുരക്ഷാ ജീവനക്കാര്‍ മടക്കിയയക്കുകയായിരുന്നു. ബോര്‍ഡിംഗ് പാസ് കഴിഞ്ഞ രണ്ട് പേര്‍ക്ക് മാത്രമാണ് ജിദ്ദയിലേക്ക് പോകാനായത്. ട്രാവല്‍ ഏജന്‍സിയോട് ബന്ധപ്പെടാനും യാത്രക്കാര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞെത്തിയ ഒരാള്‍ കാര്യങ്ങള്‍ സംസാരിച്ചുവെങ്കിലും, പിന്നീട് താന്‍ ട്രാവല്‍ ഏജന്‍സിയുടെ ആളല്ലെന്ന് പറഞ്ഞ് മുങ്ങിയതായും യാത്രക്കാര്‍ പറഞ്ഞു.
കാസര്‍കോട്, കാഞ്ഞങ്ങാടിന് പുറമെ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരും ഹജ്ജ് യാത്രാ സംഘത്തിലുണ്ടായിരുന്നു. വൃദ്ധന്‍മാരും, സ്ത്രീകളും അടങ്ങുന്ന സംഘം മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിയാല്‍ 30 പേര്‍ക്ക് ജിദ്ദയിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഇതിനും യാതൊരു വിധത്തിലുള്ള ഉറപ്പുമില്ല. ഇതോടെ ചിലര്‍ നാട്ടിലേക്ക് മടങ്ങിയതായും വിവരമുണ്ട്.

Keywords : Airport, Hajj, Kasaragod, Kerala, Ticket, Hajj pilgrims trapped in Mangalore airport.