city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുജരി അമ്മി അറസ്റ്റിൽ; പിടികൂടുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം കേടുവരുത്തിയതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ

മഞ്ചേശ്വരം: (www.kasargodvartha.com) നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹമീദ് എന്ന ഗുജരി അമ്മി എന്ന അട്ടഗോളി അമ്മിയെ (37) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ തോക്ക് ചൂണ്ടിയെന്ന കേസിലും, കഞ്ചാവ് പിടികൂടിയ കേസിലുമടക്കം വാറന്റ് പ്രതിയാണ് ഗുജരി അമ്മി. കേരളത്തിലും കർണാടകയിലുമായി 30 ഓളം കേസുകൾ ഗുജരി അമ്മിക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Arrested | നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുജരി അമ്മി അറസ്റ്റിൽ; പിടികൂടുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം കേടുവരുത്തിയതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ

കാസർകോട് ജില്ലയിൽ ഒമ്പത് കേസുകളിലാണ് ഇയാൾക്ക് വാറന്റുള്ളത്. ചൊവ്വാഴ്ച വൈകീട്ടോടെ ഉപ്പള ബേരിപദവിൽ വെച്ചാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്മിയെ പിടികൂടിയത്. പിടികൂടുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം കേടുവരുത്തിയതിനും റേസിംഗ് നടത്തി അപകടകരമായി വാഹനം ഓടിച്ചതിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Arrested | നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഗുജരി അമ്മി അറസ്റ്റിൽ; പിടികൂടുന്നതിനിടെ പൊലീസ് സഞ്ചരിച്ച വാഹനം കേടുവരുത്തിയതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ

പൊലീസിന് എന്നും തലവേദന സൃഷ്ടിക്കുന്ന അമ്മി രഹസ്യ താവളത്തിലാണ് സദാസമയവും കഴിയാറുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ, കാസർകോട് ഡി വൈ എസ് പി, പി പി സദാനന്ദന്റെ കീഴിൽ ആന്റി ഗുണ്ടാ സ്ക്വാഡ് രൂപവത്കരിച്ചപ്പോൾ ആദ്യ റെയ്ഡിൽ പിടിയിലായത് ഗുജരി അമ്മിയായിരുന്നു.

Keywords: News, Kasaragod, Kerala, Case, Accuse, Arrest, Vehicle, Police, Gujri Ammi, infamous criminal arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia