ഗ്രീന്‍ ഹൗസ് ബൈത്തുറഹ് മ താക്കോല്‍ദാനം നിര്‍വഹിച്ചു
Jul 3, 2017, 11:30 IST
കുമ്പള: (www.kasargodvartha.com 03.07.2017) മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ സൈബര്‍ കൂട്ടായ്മയായ ഗ്രീന്‍ ഹൗസ് മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നല്‍കുന്ന ബൈത്തുറഹ് മ കാരുണ്യ ഭവന പദ്ധതിയിലെ ആദ്യത്തെ വീടിന്റെ താക്കോല്‍ ദാനം കുമ്പള ഉളുവാറില്‍ കുമ്പോല്‍ സയ്യിദ് ജഅഫര്‍ സാദിഖ് തങ്ങള്‍ നിര്‍വഹിച്ചു. കാരുണ്യ - വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് സായിറാം ഭട്ട്, ജോസഫ് ക്രാസ്റ്റ, എം എസ് ഖാലിദ് ബാഖവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ മുസ്ലിം ലീഗ് അധ്യക്ഷന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസീസ് ഉളുവാര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗിനെയും വിവിധ സംഘടനകളെയും പ്രതിനിധീകരിച്ച് എ കെ എം അഷ്റഫ്, എം അബ്ദുല്ല മുഗു, എം അബ്ബാസ്, എ കെ ആരിഫ്, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ഹനീഫ് കല്‍മാട്ട, ഹസന്‍ ബത്തേരി, മഹ് മൂദ് മുട്ടം, അഷ്‌റഫ് ബലക്കാട്, സത്താര്‍ ആരിക്കാടി എന്നിവര്‍ പ്രസംഗിച്ചു. യൂസുഫ് ഉളുവാര്‍ സ്വാഗതവും മജീദ് പച്ചമ്പള നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, House, Kasaragod, Programme, Inauguration, Muslim-league, Green House, Baithurahma.