city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ബേക്കല്‍ തിളങ്ങി; കൈകോര്‍ത്തത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍

ബേക്കല്‍: (www.kasargodvartha.com 16.11.2018) ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയുടെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ജനകീയ ശുചീകരണ യജ്ഞം ബേക്കല്‍ കോട്ടയില്‍ ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.  മുഹമ്മദലി, പള്ളിക്കര പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി. ആഇശ, മാധവ ബേക്കല്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍കുട്ടി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസറും ബേക്കല്‍ ഡെസ്റ്റിനേഷന്‍ മാനേജറുമായ ബാബു മഹീന്ദ്രന്‍, എഞ്ചിനീയര്‍ നിലോഫര്‍, ഡി.ടി.പി.സി. സെക്രട്ടറി ബിജു രാഘവന്‍, മാനേജര്‍ പി. സുനില്‍ കുമാര്‍, ബി.ആര്‍.ഡി.സി. എം.ഡി.ടി. കെ. മന്‍സൂര്‍, മനേജര്‍ പ്രസാദ്, ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളായ സൈഫുദ്ദീന്‍ കളനാട്, ഫറൂഖ് കാസ്മി, ഹമീദ് കളനാട്, ഫത്താഹ്  ഷഹനാസ്, ശംസുദ്ദീന്‍, എം.ബി ഷാനവാസ് സ്‌കൂള്‍ കോര്‍ഡിനേറ്റര്‍മാരായ സ്വപ്ന, രൂപേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ ബേക്കല്‍ തിളങ്ങി; കൈകോര്‍ത്തത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍

ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പാക്കം ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍, ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ 250 ഓളം  വിദ്യാര്‍ത്ഥികളും, പള്ളിക്കര പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ്, ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാര്‍, ബേക്കല്‍ ടൂറിസം സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. ബേക്കല്‍ കോട്ടയുടെ പരിസരം മുതല്‍ ബേക്കല്‍ ജംഗ്ഷന്‍, പെരിയ റോഡ് ജംഗ്ഷന്‍, ബേക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bekal, News, Kasaragod, Bekal Fort, Green carpet project; Bekal cleaned

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia