Gathering | മുംബൈയിലെ കാസർകോട്ടുകാർക്ക് ഒത്തുകൂടാൻ അവസരം; ഗ്രാൻഡ് കുടുംബ സംഗമം ജനുവരി 12ന് നെറൂൽ ജിംഖാനയിൽ
● രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പരിപാടികൾ നീണ്ടുനിൽക്കും.
● ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും.
● രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുക്കും.
മുംബൈ: (KasargodVartha) നഗരത്തിലെ കാസർകോട്ടുകാർക്ക് ഒത്തുകൂടാൻ അവസരം. കാസർകോട്, മഞ്ചേശ്വരം, ഉദുമ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ ഗ്രാൻഡ് കുടുംബ സംഗമം ജനുവരി 12-ന് നവി മുംബൈയിലെ നെറൂൽ ജിംഖാനയിൽ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന ഈ സംഗമം, മുംബൈയിലെ കാസർകോട്ടുകാരുടെ ഒരുമയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി മാറും.
മുംബൈ കാസർകോട് കൂട്ടായ്മയാണ് ഈ വർണാഭമായ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം സംഗമത്തിന് മാറ്റുകൂട്ടും. രാജ്മോഹൻ ഉണ്ണിത്താൻ എംപി സംഗമം ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, അഡ്വ. സി എച്ച് കുഞ്ഞമ്പു, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, നോർക്ക പ്രതിനിധി എസ് റഫീഖ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സംഗമത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. വിവിധ തരത്തിലുള്ള കലാപരിപാടികളും അരങ്ങേറും. പ്രസിഡന്റ് ടി എ ഖാലിദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംഎ ഖാലിദ് അതിഥികളെയും സുലൈമാൻ മെർച്ചന്റ് സംഘടനയെയും പരിചയപ്പെടുത്തും. എംഎ മുഹമ്മദ് ഉളുവാർ സ്വാഗതവും ഹനിഫ് കുബനൂർ നന്ദിയും പറയും. എപി ഖാദർ അയ്യൂർ, ഫിറോസ് അബ്ദുൽ റഹ്‌മാൻ, നൂറുൽ ഹസൻ മൗലവി, റൗഫ് നോവൽറ്റി എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: ടി എ ഖാലിദ് (മൊബൈൽ: +91 93226 41130), ജനറൽ സെക്രട്ടറി: എം.എ. ഉളുവാർ (മൊബൈൽ: +91 80825 77991), ട്രഷറർ: അബ്ദുൽ റഹിമാൻ ഫിറോസ് (മൊബൈൽ: +91 98200 54664).
#MumbaiKasaragod, #KasaragodReunion, #CommunityGathering, #NRICommunity, #KeralaConnect, #MumbaiEvents