അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി
Jan 21, 2015, 09:35 IST
നീലേശ്വരം: (www.kasargodvartha.com 21/01/2015) അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പിലിനെ രണ്ടാമതും സി.പി.ഐ. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുന്നു ദിവസങ്ങളിലായി നീലേശ്വരത്ത് നടന്ന ജില്ലാസമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
1986 മുതല്‍ സി.പി.ഐ. അംഗമായ ഗോവിന്ദന് 1986-92 വരെ എ.ഐ.എസ്.എഫ്. ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നീനിലകളിലും 1992-94 വരെ എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി, 1996-2004 വരെ സി.പി.ഐ. ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി, 2004 മുതല്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു.
മികച്ച സംഘാടകനും അഭിഭാഷകനുമായ ഗോവിന്ദന് പള്ളിക്കാപ്പില്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവണേശ്വരം സ്വദേശിയായ ഗോവിന്ദന് പള്ളിക്കാപ്പില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.കെ.എം.യു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2011 ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്.
ഭാര്യ ഇന്ദിര അധ്യാപികയാണ്. മകള്‍: രേവതി.
സമ്മേളനത്തില്‍ 31 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പതംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ജില്ലാകൗണ്‍സില്‍ അംഗങ്ങള്‍: കെ.വി. കൃഷ്ണന്, ടി. കൃഷ്ണന്, അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, ബി.വി. രാജന്, ബങ്കളം പി. കുഞ്ഞിക്കൃഷ്ണന്, ഇ.കെ. മാസ്റ്റര്‍, പി.എ. നായര്‍, സി.പി. ബാബു, എം. സഞ്ജീവഷെട്ടി, വി. രാജന്, എം. കൃഷ്ഷണന്, എ. ദാമോദരന്‍, എം. നാരായണന് (മുന്‍ എം.എല്‍.എ.), എ. അമ്പൂഞ്ഞി, എം. അസൈനാര്‍, പി. വിജയകുമാര്‍, കെ.പി. സഹദേവന്, ടി.കെ. നാരായണന്, എം. കുമാരന് (മുന്‍ എം.എല്‍.എ.), അഡ്വ. രാധാകൃഷ്ണന് പെരുമ്പള, എം. ചന്ദ്രനായക്, പി. ഭാര്‍ഗവി, അഡ്വ. വി. സുരേഷ് ബാബു, സുനില്‍മാടക്കല്‍, കെ. ജയരാമ, നാരായണ കുമ്പള, കെ. ചന്ദ്രശേഖരഷെട്ടി, സനോജ് കാടകം, എ. തമ്പാന്, സി.കെ. ബാബുരാജ്.
സംസ്ഥാന സമ്മേളന പ്രതിനിധികള്‍: അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍, കെ.വി. കൃഷ്ണന്, ടി. കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, ഇ.കെ. മാസ്റ്റര്‍, ബി.വി. രാജന്, സി.പി. ബാബു, പി. ഭാര്‍ഗവി, അഡ്വ. വി. സുരേഷ് ബാബു.
Keywords : Adv. Govindan Pallikappil, CPI Kasaragod District Secretary, Kasaragod, Kerala, Conference.