കാസര്‍കോട് നഗരം ഗുണ്ടകളുടെ പിടിയില്‍; അക്രമങ്ങള്‍ തുടര്‍ക്കഥ, ഓട്ടോ ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
Jun 8, 2016, 14:16 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) കാസര്‍കോട് നഗരം ഗുണ്ടകളുടെ പിടിയിലായി. നേരത്തെ ഇത്തരം ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്തിയതാണെങ്കിലും ഇപ്പോള്‍ ഇവര്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്. വാഹനങ്ങളില്‍ ആയുധവുമായാണ് ഇവരുടെ കറക്കം. കഴിഞ്ഞ ദിവസം മാലി ടൂറിസ്റ്റ് ഹോമില്‍ മുറിചോദിച്ചെത്തിയ രണ്ടംഗസംഘം റിസപ്ഷനിസ്റ്റിന്റെ പള്ളയ്ക്ക് കത്തി വെച്ചതിന് തൊട്ടുപിന്നാലെ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് മുന്‍വശത്തുള്ള ഓട്ടോ സ്റ്റാന്റിന് സമീപം വെച്ച് കാറിലെത്തിയ സംഘം ഓട്ടോഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി. മറ്റൊരു ഓട്ടോഡ്രൈവര്‍ ഇവിടെയെത്തി ഡ്രൈവറുടെ പേര് വിളിച്ചപ്പോള്‍ ആളുമാറിപ്പോയതാണെന്ന് പറഞ്ഞ് ഡ്രൈവറെ സമാധാനിപ്പിച്ചു തിരിച്ചുപോവുകയായിരുന്നു.
ഇത് കൂടാതെ നഗരത്തില്‍ പലയിടത്തുവെച്ചും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബൈക്കിലും കാറിലുമെത്തിയാണ് ഗുണ്ടാസംഘങ്ങള്‍ അക്രമം നടത്തുന്നത്. നഗരത്തില്‍ ക്വട്ടേഷന്‍ ടീമും ഇറങ്ങിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതികളായ ചിലരാണ് ഇപ്പോള്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ചില സംഘങ്ങളെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ നഗരത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് നഗരവാസികളും പറയുന്നത്.
Keywords: Kasaragod, Auto Driver, Vehicle, Receptionist, Accuse, Police, KSRTC, Knife, Mali Tourist Home, Car.