Loss | യാത്രക്കിടയിൽ ഒന്നര പവന്റെ സ്വർണമാല നഷ്ടമായി; വേദനയോടെ കുടുംബം; ഇത് അവരുടെ വലിയ സമ്പാദ്യം; കണ്ടെത്താൻ സഹായിക്കാമോ?
● നവംബർ 22 ന് ആയിരുന്നു നഷ്ടമായത്
● കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
● പൊലീസ് അന്വേഷണം തുടങ്ങി
കുമ്പള: (KasargodVartha) യാത്രയ്ക്കിടെ ഒന്നര പവന്റെ സ്വർണമാല നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു കുടുംബം. ആരിക്കാടി ബദ്രിയ മൻസിലിലെ ഫാത്വിമത് മുർശീനയുടെ സ്വർണമാലയാണ് നഷ്ടമായത്.
നവംബർ 22 ന് കുമ്പളയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ പയ്യന്നൂരിലേക്ക് പോയതായിരുന്നു അവർ. വൈകുന്നേരം കോയമ്പത്തൂർ എക്സ്പ്രസിൽ കുമ്പളയിലേക്ക് മടങ്ങിയെത്തി. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. സംഭവത്തിൽ കുമ്പള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അന്വേഷണം നടത്തിവരികയാണെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. തങ്ങളുടെ വലിയ സമ്പാദ്യങ്ങളിലൊന്നായ മാല നഷ്ടമായത് ഈ കുടുംബത്തെ സംബന്ധിച്ച് വലിയ ആഘാതമാണ്. മാല കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ബന്ധപ്പെടുക: +916238214208 (ശരീഫ്), 04998 213 037 (കുമ്പള പൊലീസ് സ്റ്റേഷൻ).
#lostgold #keralanews #traintheft #findthegold #help