ആശുപത്രിയില്‍ നിന്നും വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് സ്വര്‍ണവും പണവും കവര്‍ന്ന പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു
Apr 2, 2016, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2016) അഞ്ച് മാസം മുമ്പ് ആശുപത്രിയില്‍ നിന്നും വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് സ്വര്‍ണവും പണവും കവര്‍ന്ന പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. കുമ്പള സൂരംബയല്‍ പേരാല്‍ കണ്ണൂരിലെ സുഹ്‌റയുടെ ബാഗ് തട്ടിപ്പറിച്ചാണ് ആറര പവന്‍ സ്വര്‍ണവും 5,000 രൂപയും കവര്‍ന്നത്. 2015 ഒേേക്ടാബര്‍ 20 നാണ് സംഭവം നടന്നത്.
സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം ആശുപത്രിയിലെ ലിഫ്റ്റിനുസമീപത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ചിത്രം ലഭിച്ചിട്ടും പ്രതിയെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടത്.
ബന്ധുവായ സ്ത്രീക്കൊപ്പം ഡോക്ടറെ കാണാനെത്തിയതായിരുന്നു പേരാല്‍ കണ്ണൂരിലെ സുഹ്‌റ. ഡോക്ടറുടെ നിര്‍ദേശ പ്രകാരം സ്‌കാനിംഗിന് പോകുമ്പോള്‍ ബന്ധുവായ സ്ത്രീയുടെ കയ്യിലായിരുന്നു സ്വര്‍ണാഭരണങ്ങളും മറ്റും എല്‍പിച്ചത്. സ്‌കാനിംഗ് സെന്ററിന് പുറത്തു ബന്ധു കാത്തുനില്‍ക്കുന്നതിനിടെ അജ്ഞാതനായ യുവാവ് അടുത്തെത്തി ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു.
Keywords: Robbery, cash, House-wife, kasaragod, gold,