കാട്ടുചെന്നായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു
Jun 19, 2017, 10:30 IST
രാജപുരം: (www.kasargodvartha.com 19.06.2017) കാട്ടുചെന്നായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു. കോഴിച്ചാല്‍ കൊളപ്പുറത്ത് തോമസിന്റെ ആടുകളെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. കെട്ടിയിട്ട ആടുകളെ അവിടെവെച്ച് തന്നെ കടിച്ചുകൊന്ന് തിന്നുകയായിരുന്നു.
പുലികളാണെങ്കില്‍ ആടുകളെ കടിച്ചു വലിച്ചുകൊണ്ടുപോയി തിന്നുമായിരുന്നുവെന്നാണ് വനപാലകര്‍ പറയുന്നത്. ഇതുകൊണ്ടാണ് ആടുകളെ വകവരുത്തിയത് ചെന്നായ്ക്കളെന്ന് സ്ഥലത്തെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ എസ് രമേശന്‍, ബി എസ് വിനോദ്കുമാര്‍ എന്നിവര്‍ പറയുന്നത്. രണ്ടാഴ്ച മുമ്പേ പ്രദേശത്തെ ജോസ് കുന്നത്താന്റെ മൂന്ന് ആടുകളും കാട്ടുചെന്നായ്ക്കളുടെ ആക്രമണത്തില്‍ ചത്തിരുന്നു.
തൊട്ടടുത്ത മരുതൊം ഫോറസ്റ്റില്‍ നിന്നാണ് ചെന്നായ്ക്കള്‍ കൂട്ടത്തോടെ നാട്ടിന്‍ പുറത്ത് എത്തുന്നതെന്ന് പറയുന്നു. ചെന്നായ്ക്കളുടെ ഭീതിമൂലം വളര്‍ത്തുമൃഗങ്ങളെ പറമ്പില്‍ കെട്ടുവാന്‍ ആള്‍ക്കാര്‍ ഭയപ്പെടുകയാണ്. സംഭവസ്ഥലത്ത് രാജപുരം പ്രിന്‍സിപ്പല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Rajapuram, Kanhangad, Attack, Complaint, Natives, Kasaragod, Goat killed by wolf.