city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 06.12.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയെ അവഗണിക്കുകയും ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്യുന്നതിനെതിരെ ജി എച്ച് എം ചൂലുമായി എത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെടുകയും ക്ലീനിക്കിലേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആശുപത്രി കവാടത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് രോഗികളോട് അഭിപ്രായം ആരായുകയും ഒരുതരത്തിലും കൈക്കൂലിയോ പാരിതോഷികമോ നല്‍കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കൈക്കൂലിക്കാരെ വിജിലന്‍സിനെ അറിയിച്ച് പിടികൂടുകയാണ് വേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചു.

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചൂലും ലഘുലേഖയുമായെത്തിയ പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ ആശുപത്രിക്ക് മുന്നില്‍ പതിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ലിഫ്റ്റ് തകരാറും കാന്റീന്‍ ശോചനീയാവസ്ഥയും ബ്ലഡ് ബാങ്ക്, എക്‌സ് റേ സംവിധാനം, മറ്റു സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചാണ് ലഘുലേഖയിറക്കിയത്.

സമരത്തിന് ജി എച്ച് എം പ്രവര്‍ത്തകരായ ബുര്‍ഹാന്‍ തളങ്കര, നാഷണല്‍ അബ്ദുല്ല, ഫൈസല്‍ ആദൂര്‍, നിസാം ബോവിക്കാനം, ഖാദര്‍ കരിപ്പൊടി, സൈഫുദ്ദീന്‍ മാക്കോട്, ഖാലിദ് കൊളവയല്‍, താജുദ്ദീന്‍ ചേരങ്കൈ, താജുദ്ദീന്‍ നെല്ലിക്കട്ട, ആനന്ദന്‍, ആര്‍ ടി ഐ ഫെഡറേഷന്‍ പ്രവര്‍ത്തകരായ അജയ് പരവനടുക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിന്നീട് ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി എച്ച് എം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കിയത്.

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ചൂലുമായി എത്തി പ്രതിഷേധം; ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

Keywords:  Kerala, kasaragod, news, Protest, General-hospital, Health-Department, health, GHM protest against general hospital issues.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia