city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അമ്പലത്തറ: (www.kasargodvartha.com 30.06.2018) തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത് ആശങ്ക പടര്‍ത്തി. വീട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം തലനാരിഴയ്ക്ക് അപകടം ഒഴിവായി. അമ്പലത്തറ ഗുരുപുരത്തെ നാലുപുരപാട്ടില്‍ സൈനബയുടെ വീട്ടിലാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് ഇവര്‍ ഉപയോഗിക്കുന്ന ഇന്ത്യാന ഗ്യാസ് സിലിണ്ടര്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ച് ചോര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവര്‍ ഗ്യാസ് ഏജന്‍സീസില്‍ നിന്നും സിലിണ്ടര്‍ വീട്ടിലേക്ക് കൊണ്ടുവന്നത്.

പുറത്തുവെച്ചിരുന്ന സിലിണ്ടര്‍ രാത്രി ഏഴ് മണിയോടെയാണ് അടുക്കളയിലേക്ക് കൊണ്ടുവെച്ചത്. അപ്പോള്‍ തന്നെ ഗ്യാസ് ചോര്‍ന്നതുപോലുള്ള മണം മുറിക്കുള്ളില്‍ പടര്‍ന്നു. അടുക്കളയില്‍ നേരത്തെ ഉണ്ടായിരുന്ന ഗ്യാസ് പരിശോധിച്ചപ്പോള്‍ അതിന് ചോര്‍ച്ചയുണ്ടായിരുന്നില്ല. പരിഭ്രാന്തരായ ഇവര്‍ പുതുതായി കൊണ്ടുവന്ന ഗ്യാസിന്റെ മുകള്‍ഭാഗം പരിശോധിച്ചപ്പോള്‍ ചോര്‍ച്ചയുണ്ടായില്ല. എന്നാല്‍ അടിഭാഗത്ത് നോക്കിയപ്പോഴാണ് ദ്രവിച്ച് ദ്വാരം വന്ന സിലിണ്ടറിലൂടെ ഗ്യാസ് പടരുന്നതായി കണ്ടത്. ഉടന്‍ തന്നെ സൈനബയും മകളുടെ മകനായ അറഫാത്തും കൂടി സിലിണ്ടര്‍ പറമ്പിലെ ആളൊഴിഞ്ഞ ദൂര സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

തുരുമ്പിച്ച ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പിന്നീട് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിക്കുകയും ഇവര്‍ നല്‍കിയ നമ്പര്‍ പ്രകാരം കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് അധികൃതരെയും അറിയിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഗ്യാസ് സിലിണ്ടര്‍ പരിസരത്തു നിന്നും മുഴുവന്‍ ആളുകളെയും മാറ്റി നിര്‍ത്തി.

ഫയര്‍ഫോഴ്‌സ് അധികൃതര്‍ സോപ്പ് ഉപയോഗിച്ച് ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചെങ്കിലും സോപ്പ് അലിഞ്ഞുപോവുകയായിരുന്നു. പിന്നീട് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സിലിണ്ടറിലെ ഗ്യാസ് മുഴുവനും തുറന്നുവിട്ടാണ് അപകടം ഇല്ലാതാക്കിയത്. അഗ്നിശമന സേനയിലെ ലീഡിംഗ് ഫയര്‍മാന്‍ ഗോപാലകൃഷ്ണന്‍, ഫയര്‍മാന്മാരായ സണ്ണി ഇമ്മാനുവേല്‍, പ്രജീഷ്, മനു, നാരായണന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കുടുംബത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഏഴംഗ കുടുംബവും അയല്‍വാസികളും വന്‍ ദുരന്തത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരുപക്ഷെ ഗ്യാസിന്റെ ചോര്‍ച്ച ശ്രദ്ധിക്കാതെ പകരമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിച്ചിരുന്നെങ്കില്‍ ഒരു പ്രദേശമാകെ ചാമ്പലാകുമായിരുന്നു. സൈനബയുടെ വീട്ടില്‍ അറഫാത്തിന് പുറമെ സഹോദരി ബീഫാത്തിമ, മക്കളായ ഷഫാദ്, ഷാനിദ്, ദില്‍ഷാദ്, ഷിഹഫാത്തിമ എന്നിവരാണ് താമസം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Ambalathara, Gas cylinder, Assault, Leak, gas cylinder leaked in house. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia