city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുതിര്‍ന്ന സ്ത്രീകള്‍ക്കും ബി പി എല്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ ഡെപ്പോസിറ്റ് ഫ്രീ വഴി ഗ്യാസ് കണക്ഷന്‍; ക്യാമ്പയിന്‍ 20ന്

കാസര്‍കോട്: (www.kasargodvartha.com 13.04.2018) ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ ക്യാമ്പയിന്‍ 20ന് ജില്ലയില്‍ നടക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം സെയില്‍സ് കോര്‍പറേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ സി.എസ് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയൊട്ടാകെ ഗ്യാസ് ഏജന്‍സികള്‍ മുഖേനയാണ് ഉജ്ജ്വാല ദിവസ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 21 ഓളം ഗ്യാസ് ഏജന്‍സികളില്‍ നിന്ന് 100 ഉപഭോക്താക്കള്‍ക്ക് 20ന് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ ഗ്യാസ് കണക്ഷന്‍ നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് ശുദ്ധമായ പാചക വാതകം ലഭ്യമാക്കുന്നതിനും അതിലൂടെ പാചകം ലഘൂകരിക്കാനും വിറകടുപ്പില്‍ നിന്നുള്ള മോചനവുമാണ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുതിര്‍ന്ന സ്ത്രീകള്‍ക്കും ബി പി എല്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ ഡെപ്പോസിറ്റ് ഫ്രീ വഴി ഗ്യാസ് കണക്ഷന്‍; ക്യാമ്പയിന്‍ 20ന്

ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന വനിതയ്ക്ക് ഉജ്ജ്വല സ്‌കീമിലെ ഡെപ്പോസിറ്റ് ഫ്രീ കണക്ഷനാണ് ലഭിക്കുക. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗം, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), അന്ത്യോദയ അന്നയോജന (എ.ഐ.വൈ), വനവാസികള്‍, ഏറ്റവും പിന്നോക്ക വിഭാഗം, നിലവിലും മുന്‍പും തേയില തോട്ട വിഭാഗത്തില്‍പ്പെട്ടവര്‍, ദ്വീപ്, നദീ ദ്വീപ സമൂഹങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബി.പി.എല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന്‍ 20ന് ലഭ്യമാവുക. ജില്ലയിലെ എല്ലാ ഗ്യാസ് ഏജന്‍സികളിലും അന്നേ ദിവസം എല്‍.പി.ജി ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Press meet, Kasaragod, Kerala, News, Gas cylinder, Gas connection through 'Ujwala Yojana scheme' for backward classes.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia