നിയന്ത്രണംവിട്ട് മതിലിലിടിച്ച മീന്‍ വണ്ടിയില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ടെടുത്തു; ഒരാള്‍ പിടിയില്‍
Jan 15, 2020, 18:55 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2020) നിയന്ത്രണംവിട്ട് മതിലിലിടിച്ച മീന്‍ വണ്ടിയില്‍ നിന്നും കിലോക്കണക്കിന് കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ മായിപ്പാടിയിലാണ് സംഭവം. കെ എല്‍ 63 എ 3193 നമ്പര്‍ പിക്കപ്പ് വാനില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
മീന്‍ ലോറിയുടെ ബോക്‌സിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിദ്യാനഗര്‍ സി ഐയുടെ ചുമതല വഹിക്കുന്ന കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് പിന്തുടര്‍ന്ന് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് എത്ര കിലോയാണുള്ളതെന്ന് തൂക്കി നോക്കിയ ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Ganja, Lorry, Fish Lorry, Police, custody, Ganja seized from Fish lorry; One in Police custody