രുചിയുടെ വൈവിധ്യം കൊണ്ട് ജനമനസുകള്‍ കീഴടക്കിയ ഗണേഷ്ഭവന്‍ നൂറിന്റെ നിറവില്‍
Feb 1, 2019, 22:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2019) കാഞ്ഞങ്ങാടിന്റെ നാവില്‍ രുചിയുടെ വൈവിധ്യം നല്‍കിയ ഗണേഷ് ഭവന്‍ നൂറിന്റെ നിറവില്‍. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിനു സമീപം നൂറ്റാണ്ടിനു മുമ്പ് മേലാങ്കോട്ടെ നാരായണ ഷേണായി ആരംഭിച്ച ചായക്കട പിന്നീട് തലമുറ കൈമാറി ഇപ്പോള്‍ 40 വര്‍ഷമായി എം അനന്തരായ ഷേണായിയുടെ നടത്തിപ്പിലാണ്.
വാര്‍ദ്ധക്യവും അസുഖവും അവശനാക്കിയ അനന്തര ഷേണായിക്ക് ശേഷം ഹോട്ടല്‍ തുടര്‍ന്ന് നടത്താന്‍ പിന്‍തലമുറ ഇല്ലാത്തതാണ് ഗണേഷ് ഭവന്റെ നടത്തിപ്പും അനശ്ചിതത്വത്തിലായത്. മസാല ദോശയുടെയും നെയ്ദോശയുടെയും അവല്‍ സീറയുടെയും രുചി നുകരാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്ന ഗണേഷ് ഭവനില്‍ എന്നും നിന്നു തിരിയാന്‍ പോലും കഴിയാത്ത തിരക്കാണ്. എങ്കിലും ഇത്രയും തിരക്കുകള്‍ക്കിടയിലും ഓര്‍ഡറുകള്‍ നല്‍കുന്ന വ്യത്യസ്ത വിഭവങ്ങള്‍ ഓരോരുത്തര്‍ക്കും കൃത്യമായി എത്തിച്ചു നല്‍കുന്ന അനന്തരായ ഷേണായിയുടെ കഴിവ് അപാരമാണ്. ഒപ്പം തന്നെ സ്ഥിരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നല്‍കുകയും ചെയ്യും. ഇതിനിടയില്‍ തന്നെ വിഭവങ്ങളുടെ വിലയും കൃത്യമായി വിളിച്ച് പറയും. അതുകൊണ്ട് തന്നെ നഗരത്തിലെ മറ്റു ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമാണ് ഗണേഷ് ഭവന്‍.
Keywords: Ganesh Bhavan @100th anniversary, Kanhangad, kasaragod, News, Celebration, Hotel, Anniversary.

നാരായണ ഷേണായി ആരംഭിച്ച ഹോട്ടല്‍ അദ്ദേഹത്തിന് ശേഷം അനന്തരായ ഷേണായിയുടെ പിതാവ് എം വാസുദേവ ഷേണായി ഏറ്റെടുത്ത് നടത്തുകയായിരുന്നു. അച്ഛന്റെ കൂടെ എട്ടാംവയസില്‍ ഗ്ലാസ് കഴുകാന്‍ ഹോട്ടലില്‍ എത്തിയതാണ് അനന്തരായ ഷേണായി. പിന്നീട് സ്‌കൂള്‍ ഇടവേളകളിലും അവധികളിലും ഹോട്ടലില്‍ തന്നെ സജീവമായി.
പത്താംക്ലാസില്‍ പഠനം നിര്‍ത്തിയതോടെ പിന്നീട് മുഴുസമയവും ഹോട്ടലിലായി. പിതാവിന്റെ മരണശേഷം 30-ാം വയസിലാണ് അനന്തരായ ഷേണായി ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ അസുഖവും വാര്‍ദ്ധക്യവും കൂടിയായതോടെ പഴത്പോലെ ഊര്‍ജ്ജസ്വലമാകാന്‍ ഇദ്ദേഹത്തിന് കഴിയുന്നില്ല.

എംഫാം കഴിഞ്ഞ മകന്‍ മഹേഷ് വാസുദേവ് മണിപ്പാലിലും മകള്‍ ചേതന കണ്ണൂരിലും സ്ഥിരതാമസമാക്കിയതോടെ ഹോട്ടല്‍ ഏറ്റെടുത്ത് നടത്താന്‍ പിന്‍മുറക്കാരില്ലാത്തതാണ് അനന്തരായ ഷേണായിയുടെ മനസിലെ സങ്കടം. എങ്കിലും കട ഏറ്റെടുത്ത് നടത്താന്‍ ആരെങ്കിലും തയ്യാറായാല്‍ ഇദ്ദേഹം ഒരുക്കവുമാണ്.