പോലീസ് തണലില്‍ ചൂതാട്ട മാഫിയ തഴച്ചുവളരുന്നു
Jul 18, 2018, 22:08 IST
ഉപ്പള: (www.kasargodvartha.com 18.07.2018) പോലീസ് തണലില്‍ ചൂതാട്ട മാഫിയ തഴച്ചുവളരുന്നു. ഉപ്പള പത്വാഡി റോഡിലാണ് കഞ്ചാവ് മാഫിയക്കു പിന്നാലെ ചൂതാട്ട മാഫിയയും പിടിമുറുക്കുന്നത്. സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ ദിനംപ്രതി കടന്നുപോകുന്ന സ്ഥലത്താണ് ലക്ഷങ്ങളുടെ ചൂതാട്ടം പൊടിപൊടിക്കുന്നത്.
നാട്ടുകാരില്‍ പരാതി ശക്തമാകുമ്പോള്‍ പോലീസെത്തുകയും ചൂതാട്ട സംഘത്തെ കസ്റ്റഡിയിലെടുത്ത് അപ്പോള്‍ തന്നെ വിട്ടയക്കുകയും ചെയ്യുന്നു. പോലീസിന്റെ ഭാഗത്തു നിന്നുമുള്ള അനാസ്ഥയും പിന്തുണയുമാണ് ചൂതാട്ട സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഊര്‍ജം പകരുന്നത്. ലക്ഷങ്ങള്‍ മറിയുന്ന ചൂതാട്ട കേന്ദ്രത്തിലേക്ക് ആളുകളുടെ ഒഴുക്കാണ്. വിദ്യാര്‍ത്ഥികള്‍ പോലും ചൂതാട്ടത്തിനെത്തുന്നതായി പരിസരവാസികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചൂതാട്ടത്തിലേര്‍പെടാന്‍ വീട്ടിലെയും അയല്‍പക്കത്തെയും വീട്ടുപകരണങ്ങള്‍ പോലും മോഷ്ടിച്ചുവില്‍ക്കുന്നതായി ആക്ഷേപമുണ്ട്. പണമില്ലാത്ത സമയങ്ങളില്‍ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ പണയം വെച്ചും പണം കണ്ടെത്തുന്നു. ചൂതാട്ട മാഫിയയുടെ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. അതുകൊണ്ടു തന്നെ ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Gambling, Students, Gambling mafia in Uppala
< !- START disable copy paste -->