തുടിയുടെ ധൃത താളമടിച്ച് ഗദ്ദികയ്ക്ക് ശനിയാഴ്ച തുടക്കം
Dec 21, 2018, 21:42 IST
കാലിക്കടവ്: (www.kasargodvartha.com 21.12.2018) തനത്കലകളും പൈതൃകോത്പന്നങ്ങളും സംഗമിക്കുന്ന ഗദ്ദിക മേളയ്ക്ക് ശനിയാഴ്ച തുടക്കം. പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പും കിര്‍ടാഡ്‌സും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദികമേളയുടെ ഉദ്ഘാടനം കാലിക്കടവില്‍ വൈകീട്ട് അഞ്ചിന് പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും.
ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വയനാട് പി കെ കാളന്‍ ഗോത്രകലാസമിതി0 അവതരിപ്പിക്കുന്ന ഗദ്ദികയും ഇടുക്കിയിലെ വെള്ളയ്യന്‍ കാണി പരമ്പരാഗത നൃത്തസംഘം അവതരിപ്പിക്കുന്ന പളിയനൃത്തവും കൊല്ലം ജില്ലയിലെ രാജമ്മ അയ്യപ്പനും സംഘവും അവതരിപ്പിക്കുന്ന പൂപ്പട തുള്ളലും വയനാട് ജില്ലയിലെ തുടിതാളം ഗോത്രകലാസംഘത്തിന്റെ നാടന്‍പാട്ടുകളും അരങ്ങ് കീഴടക്കും.
ഞായറാഴ്ച നടക്കുന്ന സാംസ്‌കാരിക സമ്മേളനം വൈകീട്ട് അഞ്ചിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി അധ്യക്ഷത വഹിക്കും. ഡോ. ജിനേഷ്‌കുമാര്‍ എരമം പ്രഭാഷണം നടത്തും. ഇടുക്കി ഹില്‍പുലയ കലാസമിതിയുടെ ആട്ടം, സജീവന്‍ കാസര്‍കോടിന്റെ കൊറഗനൃത്തം, കാസര്‍കോട് പെരുന്തുടി നാടന്‍ കലാസംഘത്തിന്റെ മാവിലരുടെ വംശീയപ്പാട്ടുകള്‍, കേരള സംഗീത നാടക അക്കാദമിയുടെ നാടകം ബൊളീവിയന്‍ സ്റ്റാര്‍സ് എന്നിവയും ഉണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kalikadav, Kasaragod, News, Gadhika, Minister A.K. Balan, Gadhika will be started on Saturday