city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ധനവിലക്കയറ്റം; കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി

കാസർകോട്: (www.kasargodvartha.com 08.11.2021) അധികനികുതി ഒഴിവാക്കാത്ത സംസ്ഥാന സർകാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും കേന്ദ്രസര്‍കാര്‍ പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ ചക്രസ്തംഭന സമരം നടത്തി. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായിരുന്നു പരിപാടി.

ഇന്ധനവിലക്കയറ്റം; കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി



ബി സി റോഡ് കലക്ടറേറ്റ് ജംഗ്ഷനില്‍ രാവിലെ 11 മുതല്‍ 11:15 വരെയാണ് സമരം നടന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്നു അദ്ദേഹം പറഞ്ഞു.

ഡി സി സി പ്രസിഡണ്ട് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, പി എ അശ്‌റഫ് അലി, കരുണ്‍താപ്പ, ശാന്തമ്മ ഫിലിപ്, ബി പി പ്രദീപ് കുമാര്‍, പി ജി ദേവ്, കെ ഖാലിദ്, സാജിദ് മൊവ്വല്‍, അര്‍ജുനന്‍ തായലങ്ങാടി, വിനോദ് കുമാര്‍, എ ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

Keywords:  Kerela, Kasaragod, News, Congress, Protest, Petrol, Price, Collectorate, MP, Rajmohan Unnithan,  Fuel price hike; Congress staged protest.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia