ഒളിമങ്ങാത്ത ഓര്‍മകളുമായി ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തുക്കള്‍ ഇരുവരുടെയും ചിത്രങ്ങളുള്ള ജഴ്‌സിയണിഞ്ഞ് രാഹുലിനെ കാണാനെത്തി
Mar 14, 2019, 21:54 IST
പെരിയ: (www.kasargodvartha.com 14.03.2019) തങ്ങള്‍ക്കൊപ്പം ചിരിച്ചു കളിച്ചുനടന്ന ഉറ്റകൂട്ടുകാരെ നഷ്ടപ്പെട്ടതിന്റെ വിഷമവും പേറി ഒളിമങ്ങാത്ത ഓര്‍മകളുമായി ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തുക്കള്‍ ഇരുവരുടെയും ചിത്രങ്ങളുള്ള ജഴ്‌സിയണിഞ്ഞ് രാഹുല്‍ ഗാന്ധിയെ കാണാനെത്തി. രാജീവ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് നാലേക്രയിലെ കുട്ടികളും യുവാക്കളുമാണ് ജഴ്‌സിയണിഞ്ഞ് എത്തിയത്. ഇതുകൂടാതെ പെരിയയിലെ 40 ഓളം യുവാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള ജഴ്‌സിയണിഞ്ഞും എത്തിയിരുന്നു.
രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ഇവര്‍ക്കരികിലേക്കാണ് ആദ്യം ചെന്നത്. കൈ കൊടുത്ത് കൃപേഷിന്റെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധി കടന്നുപോവുകയായിരുന്നു. നിറഞ്ഞ മുദ്രാവാക്യം വിളികളോടെയാണ് രാഹുല്‍ ഗാന്ധിയെ ഇവര്‍ സ്വീകരിച്ചത്. കൃപേഷും ശരത്ത് ലാലും മരിച്ചിട്ടില്ലെന്നും ഞങ്ങളിലൂടെ ജീവിക്കുന്നുവെന്നും യുവാക്കള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Friends of Kripesh and Sharath Lal come to see Rahul Gandhi after wearing Jersey of Kripesh and Sharath, Periya, news, kasaragod, Murder-case, Rahul_Gandhi.
Keywords: Friends of Kripesh and Sharath Lal come to see Rahul Gandhi after wearing Jersey of Kripesh and Sharath, Periya, news, kasaragod, Murder-case, Rahul_Gandhi.