Recognition | സൗജന്യ നീന്തൽ പരിശീലനം: എംഎസ് മുഹമ്മദ് കുഞ്ഞിയുടെ മഹത്തായ കർമ്മം പ്രശംസനീയമെന്ന് അതീഖ് റഹ്മാൻ ഫൈസി
● എം എസ്. മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനം സമൂഹത്തിന് ഒരു മാതൃകയാണെന്നും അതീഖ് റഹ്മാൻ ഫൈസി കൂട്ടിച്ചേർത്തു.
● ചടങ്ങിൽ മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവർ അധ്യക്ഷത വഹിച്ചു.
കാസർകോട്: (KasargodVartha) എവിടെയും ചൂഷണവും സ്വാർത്ഥ താൽപ്പര്യവും മാത്രം കാണുന്ന ഈ കാലഘട്ടത്തിൽ, ഒരു പ്രതിഫലവും ഇച്ഛിക്കാതെ കുട്ടികൾക്ക് സൗജന്യമായി നീന്തൽ പഠിപ്പിക്കുന്ന എം എസ് മുഹമ്മദ് കുഞ്ഞിയുടെ പ്രവർത്തനം അത്യന്തം പ്രശംസനീയമാണെന്ന് കാസർകോട് ടൗൺ ഹസനത്തുൽ ജാരിയ ജുമാ മസ്ജിദ് ഖത്വീബ് അതീഖ് റഹ്മാൻ ഫൈസി അഭിപ്രായപ്പെട്ടു.
മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗവും കലാകാരനുമായ എം എസ് മുഹമ്മദ് കുഞ്ഞി നീന്തൽ അഭ്യസിപ്പിച്ച കാസർകോട് ദാറുൽ ഹിക്മ തഹ്ഫീളുൽ ഖുർആൻ കോളജിലെ വിദ്യാർഥികൾക്ക് മൊഗ്രാൽ ദേശീയവേദിയും കുമ്പള ഗ്രാമപഞ്ചായത്തും സംയുക്തമായി നൽകുന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം എസ്. മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനം സമൂഹത്തിന് ഒരു മാതൃകയാണെന്നും അതീഖ് റഹ്മാൻ ഫൈസി കൂട്ടിച്ചേർത്തു. കാസർകോട് ടൗൺ ഹസനത്തുൽ ജാരിയ ജുമാ മസ്ജിദിൽ നടന്ന ചടങ്ങിൽ മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി കെ അൻവർ അധ്യക്ഷത വഹിച്ചു. ദേശീയവേദി ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി ടൈൽസ്, എം.എ മുഹമ്മദ് അബ്കോ, അഷറഫ് സാഹിബ്, കെ. മുഹമ്മദ് കുഞ്ഞി, കോളേജ് അധ്യാപകർ പങ്കെടുത്തു.
#SwimmingTraining, #CommunityService, #Kasaragod, #MSMuhammadKunhi, #FreeTraining, #Altruism