city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | സ്‌കൂൾ വിട്ട് വീടിന് സമീപം വാഹനത്തിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി ദാരുണമായി മരിച്ചു

കാസർകോട്: (www.kasargodvartha.com) സ്‌കൂൾ വിട്ട് വീടിന് സമീപം വാഹനത്തിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (നാല്) ആണ് മരിച്ചത്.

Accident | സ്‌കൂൾ വിട്ട് വീടിന് സമീപം വാഹനത്തിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി ദാരുണമായി മരിച്ചു

നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂൾ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുക്കുമ്പോൾ ഇതേ ബസ് തട്ടി കുട്ടി മരിച്ചതായാണ് വിവരം.

സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട് പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Keywords: News, Kasaragod, Kerala, Accident , Student, Died, Four-year-old girl dies after hit by school bus.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia