Infrastructure | ജനറൽ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടത്തിന് തറക്കല്ലിട്ടു
● 1.20 കോടി രൂപ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
● ശിലാസ്ഥാപനം എംഎൽഎ എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു.
കാസർകോട്: (KasargodVartha) ജനറൽ ആശുപത്രിയിൽ പുതിയ മോർച്ചറി കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി. എംഎൽഎ എൻ.എ. നെല്ലിക്കുന്നിന്റെ 2023-24 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.20 കോടി രൂപ ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മോർച്ചറി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എംഎൽഎ എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. കാസർകോട് നഗരസഭ അധ്യക്ഷ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി മുഖ്യാഥിതിയായി. പിഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് പദ്ധതി വിശദീകരണം നടത്തി.
കാസർകോട് നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഖാലിദ് പച്ചക്കാട്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സഹീർ ആസിഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റീത്ത ആർ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കെ, പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കരുൺഥാപ്പ, എ അബ്ദുൾ റഹ് മാൻ, കെ എ മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താൻ, രവിശ് തന്ത്രി കുണ്ടാർ, കുര്യാകോസ് പ്ലാപറമ്പിൽ, ഹമീദ് ചേരങ്കൈ, അബ്ദുൾ റഹ് മാൻ ബാങ്കോട്, അസീസ് കടപ്പുറം, സണ്ണി അരമന, കെ ഹസൈനാർ, ജോർജ് പൈനാപ്പിള്ളി, നാഷണൽ അബ്ദുള്ള, എന്നിവർ ആശംസാ പ്രസംഗം നടത്തി.
കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് എ നന്ദിയും പറഞ്ഞു.
#Kasaragod #Healthcare #Mortuary