ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനെത്തിയ വനപാലകരെ ദമ്പതികള്‍ അടക്കമുള്ള സംഘം തടഞ്ഞു; വാഹനം തകര്‍ത്തു
Nov 5, 2017, 11:30 IST
ആദൂര്‍: (www.kasargodvartha.com 05.11.2017) ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനെത്തിയ വനപാലകരെ ദമ്പതികള്‍ അടക്കമുള്ള പ്രതിയുടെ ബന്ധുക്കള്‍ തടഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തകര്‍ക്കപ്പെടുകയും ചെയ്തു. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേലമ്പാടിയില്‍ ശനിയാഴ്ച രാത്രി 10. 15 മണിയോടെയാണ് സംഭവം. ഫോറസ്റ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പിടികൂടുന്നതിനായി വനപാലകര്‍ ദേലമ്പാടിയിലെത്തിയതായിരുന്നു.
വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് പ്രതിയുടെ വീട്ടില്‍ കയറാനൊരുങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള പ്രതിയുടെ ബന്ധുക്കള്‍ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുമായിരുന്നു. വനപാലകരുടെ വാഹനം ഇതേ സംഘം അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഖാമൂലമുള്ള പരാതി ലഭിക്കാതിരുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, complaint, forest-range-officer, Forest range officers blocked