ഫുട്ബോള്‍ മത്സരത്തിനിടെ ഇരുടീമുകളും തമ്മില്‍ തര്‍ക്കം; പ്രശ്‌നം തീര്‍ക്കാനെത്തിയ ടീം മാനേജര്‍ക്ക് മര്‍ദനം
Mar 22, 2019, 22:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2019) ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഇരുടീമുകള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ഗ്രൗണ്ട് കൈയ്യേറി ടീം മാനേജറെ മര്‍ദിച്ചതായി പരാതി. വാണിയംപാറ യൂണൈറ്റെഡ് ബി ടി ഗല്ലിയുടെ ടീം മാനേജര്‍ ബല്ലകടപ്പുറത്തെ യു കെ അജ്മലിനാണ് മര്‍ദനമേറ്റത്.
അതിഞ്ഞാല്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജ്മല്‍ പറയുന്നു. വ്യാഴാഴ്ച വാണിയംപാറ യുണൈറ്റെഡ് ക്ലബ്ബ് നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ യുണൈറ്റഡ് ബി ടി ഗല്ലിയും അതിഞ്ഞാല്‍ ഗ്രീന്‍സ്റ്റാറും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കളിക്കിടയില്‍ ഇരുടീമുകളും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടയില്‍ ടീം മാനേജരായ അജ്മല്‍ ഇടപെട്ട് പ്രശ്നം തീര്‍ക്കുന്നതിനിടയില്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഒരു പ്രകോപനവും ഇല്ലാതെ ഗ്രൗണ്ട് കൈയ്യേറി അജ്മലിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരായ നിയാസ്, റാഷിദ്, റഹീം, നിസാര്‍, ആസിബ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Football team manager attacked, Kanhangad, Assault, Attack, Football, Kasaragod, News.