റോഡ് വികസനത്തിന്റെ പേരില്‍ രണ്ടുരീതിയിലുള്ള ഫ്‌ളക്സുകള്‍; സി പി എമ്മില്‍ വിവാദം
Sep 22, 2017, 18:31 IST
പരപ്പ: (www.kasargodvartha.com 22/09/2017) റോഡ് വികസനത്തിന് ഫണ്ടനുവദിച്ചതിനെച്ചൊല്ലി സി പി എമ്മില്‍ ഫ്‌ളക്സ് വിവാദം. പരപ്പ കനകപ്പള്ളി - വടക്കാംകുന്ന് റോഡ് നവീകരണത്തിന് പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അവകാശത്തെച്ചൊല്ലിയാണ് ഫ്‌ളക്സ് വിവാദം ഉടലെടുത്തത്. ഫണ്ടനുവദിച്ചതില്‍ എം പി ക്കും 16 -ാം വാര്‍ഡ് മെമ്പര്‍ രമ്യാ മധുവിനും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് കനകപ്പള്ളി വടക്കാംകുന്ന് നിവാസികളുടെ പേരില്‍ ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
കനകപ്പള്ളി അംഗണ്‍വാടി കെട്ടിടം വടക്കാംകുന് റീടാറിംഗ്, കനകപ്പള്ളി കാരാക്കുന്ന് റോഡ് റീ ടാറിംഗ് എന്നിവയ്ക്ക് ഫണ്ടനുവദിച്ചതിനാണ് അഭിനന്ദനം അര്‍പ്പിച്ച് ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഇതിന് തൊട്ടു പിന്നാലെ എം പി ക്കും സി പി എം ഏരിയാ സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും കനകപ്പള്ളി ബ്രാഞ്ച് സെക്രട്ടറിക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സി പി എം കനകപ്പള്ളി ബ്രാഞ്ചിന്റെയും കനകപ്പള്ളി വടക്കാംകുന്ന് നിവാസികളുടെയും പേരില്‍ മറ്റൊരു ഫ്‌ളക്സ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇതില്‍ ഇടതു മുന്നണി പിന്തുണയോടെ ജയിച്ച വാര്‍ഡ് മെമ്പര്‍ രമ്യാ മധുവിന്റെ പേരോ ചിത്രമോ ഉള്‍പെടുത്തിയിട്ടില്ല, ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഒരു കുടുംബയോഗത്തില്‍ നാട്ടുകാര്‍ കരുണാകരന്‍ എം പി ക്ക് നിവേദനം നല്‍കിയിരുന്നു. വാര്‍ഡില്‍ എല്‍ ഡി എഫ് ജയിച്ചാല്‍ ഇക്കാര്യം പരിഗണിക്കാമെന്ന് എം പി ഉറപ്പു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. ഇക്കാര്യത്തില്‍ വാര്‍ഡ് മെമ്പര്‍ ഒന്നും ചെയ്തില്ലെന്നും ഈ റോഡിന്റെ ഫണ്ട് പാസാക്കുന്നതിനായി കലക്ട്രേറ്റിലും എം പി ഓഫീസിലും ബ്ലോക്ക് ഓഫീസിലും പോയതും അതിനായി പ്രവര്‍ത്തിച്ചതും സി പി എം കനകപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമാണെന്നാണ് സി പി എം പ്രവര്‍ത്തകര്‍ പറയുന്നത്.
അതുകൊണ്ടാണ് ഫ്‌ളക്സില്‍ പഞ്ചായത്ത് മെമ്പറുടെ പേരോ ചിത്രമോ ഉള്‍പെടുത്തതിരുന്നതെന്ന് ഇവര്‍ പറയുന്നു. അതേസമയം പഞ്ചായത്ത് മെമ്പറുടെ ഫോട്ടോ വെച്ച് സ്ഥാപിച്ച ഫ്‌ളക്സില്‍ പറയുന്ന കനകപ്പള്ളി - വടക്കാംകുന്ന് റീ ടാറിംഗ് കനകപ്പള്ളി - കാരാട്ട് റീ ടാറിംഗ് എന്നിവ ഇതുവരെ പാസാവുകയോ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ലെന്നും, പഞ്ചായത്ത് ഭരണസമിതിക്ക് ഇങ്ങനെ ഒരു ഫണ്ടിനെക്കുറിച്ച് അറിയില്ലെന്നും സി പി എം പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടുന്ന വാര്‍ഡിലെ പള്ളഞ്ഞുമല അംഗണ്‍വാടിയില്‍ നടത്തിയ ഓണാഘോഷ പരിപാടിയില്‍ വിവാദ പഞ്ചായത്ത് മെമ്പറെ വിളിക്കാത്ത നടപടിയും ചര്‍ച്ചയായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Parappa, CPM, Flex Board, Road, News, Road Development, P Karunakaran MP.