പതിവായി ഓഫീസിലെത്താതെ മുങ്ങുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍
Sep 19, 2017, 16:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/09/2017) പതിവായി ഓഫീസിലെത്താതെ മുങ്ങുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറം മീനാപ്പീസ് പരിസരത്തെ ഡയറക്ടര്‍ ഓഫീസും തൊട്ടടുത്തുള്ള മത്സ്യഫെഡ് ഓഫീസും സ്ത്രീകള്‍ ഉള്‍പെടെയുള്ള നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു.
തിരുവനന്തപുരം സ്വദേശിയായ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അധിക സമയവും ഓഫീസിലെത്താതെ മുങ്ങുകയാണത്രെ. പലപ്പോഴും ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തിലാണത്രെ ഇദ്ദേഹത്തിന്റെ വിശ്രമം. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് ജില്ലയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രയാസം അനുഭവിക്കുന്നത്. പറഞ്ഞമാസത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ഭവന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി ഫിഷറീസ് ഓഫീസിലെത്തുന്ന നിരവധി മത്സ്യത്തൊഴിലാളികള്‍ പതിവായി നിരാശയോടെ തിരിച്ചുപോവുകയാണ് ചെയ്യുന്നത്.
നേരത്തെ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറായി നിയമിതനായത്. അതുകൊണ്ട് തന്നെ ഉന്നത സ്വാധീനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ഇദ്ദേഹം പതിവായി ഓഫീസിലെത്താതെ മുങ്ങുന്നത്. ഇന്ന് തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ 11 മണിയായിട്ടും ഫിഷറീസ് ഓഫീസോ തൊട്ടടുത്തുള്ള മത്സ്യഫെഡ് ഓഫീസോ തുറന്നിരുന്നില്ല. ഇതിനിടയില്‍ ഫിഷറീസ് ഓഫീസര്‍ മാവേലി എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടെത്തിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നതറിഞ്ഞ് ഓഫീസിലേക്ക് പോകാന്‍ തയ്യാറായില്ല. തൊഴിലാളികളെ ദുരിതത്തിലാക്കി പതിവായി ഓഫീസില്‍ നിന്നും മുങ്ങുന്ന ഫിഷറീസ് ഓഫീസര്‍ക്കെതിരെ നടപടി എടുക്കണമെന്നും സി ഐ ടി യു ആവശ്യപ്പെട്ടു.
സമരം മത്സ്യത്തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാര്‍ മരക്കാപ്പ് കടപ്പുറം അധ്യക്ഷം വഹിച്ചു. അഡ്വ. പ്രദീപ് ലാല്‍, ബി ഗണേശന്‍, കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സുജിത്ത് സ്വാഗതം പറഞ്ഞു. എ കെ ഷാജി, പി പ്രദീപന്‍, ബി രാജേഷ്, ബി ഷൈജു, കെ എസ് ഗോപി, വി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹൊസ്ദുര്‍ഗ് എസ് ഐ സി ദാമോദരന്‍, കോസ്റ്റല്‍ അഡീഷണല്‍ എസ് ഐ കെ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kasaragod, Fishermen, Office, Hosdurg, CITU, Protest, Inauguration.