city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓഖിയില്‍പെട്ട് വഴിതെറ്റിയ മത്സ്യത്തൊഴിലാളികള്‍ അഴിത്തലയില്‍ എത്തി

നീലേശ്വരം: (www.kasargodvartha.com 09.12.2017) ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് വഴിതെറ്റിയ മത്സ്യത്തൊഴിലാളികള്‍ അഴിത്തലയില്‍ എത്തി. തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട്, ആസ്സാം എന്നിവിടങ്ങളിലെ മത്സ്യതൊഴിലാളികളാണ് തൈക്കടപ്പുറം അഴിത്തലയില്‍ എത്തിയത്. നാല് ബോട്ടുകളിലായി ഏഴ് മലയാളികളും രണ്ട് ആസ്സാം സ്വദേശികളും 21 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെയാണ് നീലേശ്വരം തീരദേശ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവര്‍ അഴിത്തലയില്‍ കരകയറിയത്. രണ്ടാഴ്ച മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവര്‍ ചുഴലിക്കാറ്റില്‍പ്പെട്ട് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെ ഉഡുപ്പി മല്‍പ്പയില്‍ എത്തിച്ചേര്‍ന്നത്. അവിടെ നിന്നും സര്‍ക്കാര്‍ നല്‍കിയ സഹായം സ്വീകരിച്ച് ചുഴലി അടങ്ങിയപ്പോള്‍ അവിടെ നിന്നും ഷൈജില്‍ മോന്‍ ചിന്നത്തുറ, ആല്‍ഫ, ലൈറ തുടങ്ങി നാല് ബോട്ടുകളിലായി തിരിച്ചു പോകാനുള്ള ശ്രമത്തിനിടെ ശനിയാഴ്ച രാവിലെ മടക്കരയിലെത്തുകയായിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റില്‍ അകപ്പെട്ട ഇവര്‍ പിന്നീട് തൈക്കടപ്പുറം ഹാര്‍ബറിലേക്ക് ബോട്ടുകള്‍ അടുപ്പിക്കുകയുമായിരുന്നു. ഇവരില്‍ കൂടുതല്‍ പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പുറമെ പൂന്തുറ വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നും ഏഴ് പേരുമാണ് ബോട്ടുകളിലുണ്ടായിരുന്നത്.
ഓഖിയില്‍പെട്ട് വഴിതെറ്റിയ മത്സ്യത്തൊഴിലാളികള്‍ അഴിത്തലയില്‍ എത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, fishermen, Neeleswaram, Fishermen reached in Azhithala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia