മൊത്തവിതരണക്കാരും വില്‍പനക്കാരും തമ്മില്‍ തര്‍ക്കം; കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം കിട്ടാനില്ല, ആവശ്യക്കാര്‍ വലഞ്ഞു, ലോറിയിലെത്തിയ മത്സ്യം വില്‍പനക്കാര്‍ തടഞ്ഞതോടെ പ്രശ്‌നം ഉടലെടുത്തു, പോലീസ് ഇടപെട്ടു
Jul 28, 2018, 13:38 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2018) മൊത്തവിതരണക്കാരും വില്‍പനക്കാരും തമ്മില്‍ തര്‍ക്കം. കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം കിട്ടാനില്ല. ഇതോടെ മത്സ്യം വാങ്ങാനെത്തിയ ആവശ്യക്കാര്‍ വലഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഒരു സംഘം മത്സ്യവില്‍പനക്കാരായ സ്ത്രീകള്‍ തങ്ങള്‍ക്ക് നല്ല മത്സ്യം ലഭിക്കുന്നില്ലെന്നും തൂക്കത്തില്‍ കുറവുണ്ടാകുന്നുവെന്നും പറഞ്ഞ് സമരവുമായി രംഗത്തെത്തിയത്. പിന്നാലെ മൊത്തവിതരണത്തിനായെത്തിയ ലോറി സംഘം തടഞ്ഞു.
ഇതോടെ തര്‍ക്കമുണ്ടാവുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. അതിനിടെ നെല്ലിക്കുന്ന് കടപ്പുറത്തെ സരോജിനി തന്നെ തള്ളിയിട്ടുവെന്നും ആക്രമിച്ചുവെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ മത്സ്യം വില്‍പന നടത്താന്‍ തയ്യാറാകാത്തതിനാല്‍ മൊത്തവിതരണക്കാരും മറ്റും ചേര്‍ന്ന് റോഡരികില്‍തന്നെ മത്സ്യം വില്‍ക്കുന്നതിനെ സമരക്കാര്‍ തടയുകയായിരുന്നുവെന്നും സ്ത്രീയെ ആക്രമിച്ചിട്ടില്ലെന്നും ഓള്‍ കേരള ഫിഷ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ് കെ തങ്ങള്‍ പറഞ്ഞു. പോലീസ് കേസെടുക്കുന്നതിന് മുമ്പ് സി സി ടി വി പരിശോധിക്കണമെന്നും മൊത്തവിതരക്കാര്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് നല്‍കുന്ന മത്സ്യത്തിന്റെ തൂക്കത്തില്‍ കുറവുണ്ടാകുന്നുവെന്നും നല്ല മത്സ്യം ലഭിക്കാറില്ലെന്നും ഇതുമൂലം മത്സ്യം വാങ്ങാനെത്തുന്നവര്‍ തങ്ങളോട് കയര്‍ക്കുകയാണെന്നും പറഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. കച്ചവടം നടത്തുന്നുണ്ടെങ്കിലും തങ്ങളുടെ കുടുംബം ഇപ്പോഴും കടത്തിലാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാനായി ഇരുവിഭാഗത്തെയും പോലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ വിളിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fish, Fish Lorry, Fish-market, fisher-workers, Merchant, Assault, Attack, Fish sellers Strike in Kasaragod Fish Market
< !- START disable copy paste -->