കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
Jul 15, 2017, 21:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.07.2017) കൂലി വര്‍ധനവ് ആവശ്യപ്പെട്ട് എസ് ടി യു, സിഐടിയു എന്നിവരുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. നഗരസഭ ചെയര്മാന് വി വി രമേശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൊഴിലാളി നേതാക്കന്മാരുടെയും മത്സ്യ വ്യപാരികളുടെയും യോഗത്തില്‍ വെച്ച് തൊഴിലാളികള്‍ ആവശ്യപ്പെട്ട രീതിയില്‍ 30 ശതമാനം കൂലി വര്‍ധനവ് വ്യാപാരികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇതോടെ നേരത്തെ ഒരു പെട്ടിക്ക് 16.46 രൂപ കൂലി ലഭിച്ചിരിക്കുന്ന സ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഇനി മുതല്‍ 24 രൂപ ലഭിക്കും. യോഗത്തില്‍ വൈസ് ചെയര്‍ പേഴ്സണ്‍ എല്‍ സുലൈഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരയ എം പി ജാഫര്‍, ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ സ ന്തോഷ്, റംഷീദ്, രതീഷ് എന്നിവരും ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സിഐടിയു നേതാക്കളായ കുഞ്ഞികൃഷ്ണന്, രാജീവന്, കരിയന്‍, അനില്‍കുമാര്‍, സുജിത്ത്, കുഞ്ഞു മുഹമ്മദ്, എസ്.ടി.യു നേതാക്കന്മാരായ അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ഇബ്രാഹിം പറമ്പത്ത്, കുഞ്ഞഹമദ് കല്ലൂരാവി, യൂനുസ് വടകരമുക്ക് എന്നിവരും മത്സ്യവ്യാപാരികളെ പ്രതിനിധീകരിച്ച് സി എച്ച് മൊയ്തീന് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, റഫീഖ് എന്നിവരും സംബന്ധിച്ചു.
Keywords: Kerala, kasaragod, Kanhangad, Strike, fisher-workers, news, Fish loading and unloading workers strike revoked