സംസ്ഥാനത്തെ ആദ്യ റബ്ബര്‍ ചെക്ക് ഡാമുകള്‍ കാസര്‍കോട് ജില്ലയില്‍
Jan 21, 2020, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2020) സംസ്ഥാനത്തെ ആദ്യ റബ്ബര്‍ ചെക്ക് ഡാമുകള്‍ കാസര്‍കോട് ജില്ലയില്‍. ആദ്യ ഘട്ടമായി ജില്ലയിലെ അഞ്ച് പ്രദേശങ്ങളിലാണ് റബ്ബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുക. ജില്ലയില്‍ ജല പരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റബ്ബര്‍ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയായി. ഭുവനേശ്വറിലെ ഐ.സി.എ.ആറിന്റെ കീഴിലുളള കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്താല്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് റബ്ബര്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിനായി 243 ലക്ഷം രൂപയാണ് കാസര്‍കോട് വികസന പാക്കേജില്‍ വകയിരുത്തിയിട്ടുളളത്.
1.5 മീറ്റര്‍ മുതല്‍ 2.5മീറ്റര്‍ വരെ സംഭരണ ഉയരം
മധൂര്‍ പഞ്ചായത്തിലെ മധുവാഹിനിപ്പുഴ, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ആലന്തട്ട-നപ്പാച്ചാല്‍ തോട്, പിലിക്കോട് പഞ്ചായത്തിലെ മണിയാട്ടുതോട്, വോര്‍ക്കാടി പഞ്ചായത്തില്‍ മഞ്ചേശ്വരംപുഴ, പനത്തടി പഞ്ചായത്തിലെ മാനടുക്കം-എരിഞ്ഞലംകോട് തോട് തുടങ്ങിയവയിലാണ് ആദ്യ ഘട്ടമായി റബ്ബര്‍ച്ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുക.
ദക്ഷിണേന്ത്യയില്‍ ഊട്ടിയില്‍ മാത്രം നിര്‍മ്മിച്ചിട്ടുളള റബ്ബര്‍ ചെക്ക്ഡാം എന്ന നൂതന ആശയം ജില്ലയില്‍ വരുന്നതോടെ ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരമാകും. റബ്ബര്‍ ചെക്ക് ഡാമുകള്‍ക്ക് 1.5 മീറ്റര്‍ മുതല്‍ 2.5മീറ്റര്‍ വരെ സംഭരണ ഉയരമുണ്ടാകും. ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്.കെ രമേശന്‍, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി രാജന്‍, മറ്റു ജില്ലാ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
File Photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, water, Development project, District, Government, First Rubber check dam in Kasaragod