റെയില്‍വേ സ്‌റ്റേഷന് സമീപം തീപിടുത്തം; കാര്‍ കത്തിനശിച്ചു
Apr 2, 2018, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2018) റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കാടിന് തീപിടിച്ച് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.20 മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
അപ്പോഴേക്കും കെ എല്‍ 14 എന്‍ 754 നമ്പര്‍ ഡസ്റ്റര്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേസ്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. അന്ന് സമീപത്ത് കാറുകള്‍ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും തീപടര്‍ന്നിരുന്നില്ല. കത്തിയ കാര്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സുരേഷ്, നാരായണന്‍, അശോകന്‍, ലിഗേഷ്, നാരായണന്‍, ബേസില്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Police, Railway station, fire, Railway station, Fire near Railway station; Car burned < !- START disable copy paste -->
അപ്പോഴേക്കും കെ എല്‍ 14 എന്‍ 754 നമ്പര്‍ ഡസ്റ്റര്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേസ്ഥലത്ത് തീപിടുത്തമുണ്ടായിരുന്നു. അന്ന് സമീപത്ത് കാറുകള്‍ നിര്‍ത്തിയിട്ടിരുന്നുവെങ്കിലും തീപടര്‍ന്നിരുന്നില്ല. കത്തിയ കാര്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ സുരേഷ്, നാരായണന്‍, അശോകന്‍, ലിഗേഷ്, നാരായണന്‍, ബേസില്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Police, Railway station, fire, Railway station, Fire near Railway station; Car burned