ബസ് സ്റ്റാന്‍ഡിലെ ടീ സ്റ്റാളിന് തീപിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
May 16, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/05/2017) കോട്ടച്ചേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ടീ സ്റ്റാളില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റാന്‍ഡിലെ റഹ് മത്ത് ടീ സ്റ്റാളിലാണ് തീപിടുത്തമുണ്ടായത്.
ഹോട്ടല്‍ ജീവനക്കാരായ പറക്കളായി മുളവന്നൂരിലെ സുരേഷി(45)ന് പൊള്ളലേറ്റു. മറ്റൊരു ജീവനക്കാരന്‍ മഞ്ചേശ്വരത്തെ ഷെഫീഖി(45)ന്റെ കാലൊടിഞ്ഞു. ടീസ്റ്റാളിന്റെ മുകളിലുള്ള അടുക്കളയിലെ ടാങ്കിലേക്ക് പൈപ്പ് വഴി വെള്ളം നിറക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളം അടുപ്പിലുണ്ടായിരുന്ന തിളച്ച എണ്ണയിലേക്ക് മറിഞ്ഞ് തീ ആളിപ്പടരുകയായിരുന്നു.
തത്സമയം തന്നെ ഷെഫീഖ് ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ യാത്രക്കാരും പരിസരത്തെ വ്യാപാരികളും ചേര്‍ന്നാണ് തീ അണച്ചത്. തീപിടുത്തത്തിനിടയില്‍ ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്തില്ലായിരുന്നുവെങ്കില്‍ സ്‌ഫോടനം നടക്കുകയും വന്‍ ദുരന്തം സംഭവിക്കുകയും ചെയ്യുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Busstand, Fire, Injured, Hospital, Treatment, Kanhangad, Kasaragod, Tea Stall.