city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

കാസര്‍കോട്: (www.kasargodvartha.com 23.01.2018) നഗരത്തില്‍ വസത്രസ്ഥാപനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസ് വാഹനപരിശോധന നടത്തിയത് പ്രതിഷേധത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വസ്ത്രസ്ഥാപനത്തിനാണ് തീപിടിച്ചത്. എയര്‍ കണ്ടീഷണറില്‍ നിന്നുമാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല.

സംഭവം കണ്ട് ആളുകള്‍ തടിച്ചുകൂടിയതോടെ റോഡുവഴിയുള്ള വാഹനഗതാഗതത്തിനും തടസം നേരിട്ടു. ഇതിനിടയിലാണ് പോലീസ് വാഹനപരിശോധനയ്ക്കിറങ്ങിയത്. ഇതുവഴി ബൈക്കിലെത്തിയ രണ്ട് പോലീസുകാരാണ് വാഹനപരിശോധനയിലേര്‍പെട്ടത്. ഒരു ബൈക്ക് പോലീസ് തടയുകയും താക്കോല്‍ ഊരിയെടുക്കകയും ചെയ്തതോടെ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ രംഗത്ത് വന്നത് വാക്കുതര്‍ക്കത്തിന് കാരണമായി. ഗതാഗതം സ്തംഭനവും തിരക്കുമുള്ള സമയത്ത് വാഹനപരിശോധന നടത്തരുതെന്ന നിയമം പോലീസ് ലംഘിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. പിന്നീട് ഉന്നത പോലീസുദ്യോഗസ്ഥരെത്തിയാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.
നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി


നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

നഗരത്തില്‍ വസ്ത്രസ്ഥാപനത്തിന് തീപിടിച്ചു; തടിച്ചുകൂടിയവരുടെ തിരക്കിനിടയില്‍ പോലീസിന്റെ വാഹനപരിശോധന, ബൈക്ക് തടഞ്ഞത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Bike, Fire in shop at Kasaragod Town
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia