പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം
Dec 8, 2018, 23:17 IST
നായന്മാര്‍മൂല: (www.kasargodvartha.com 08.12.2018) നായന്മാര്‍മൂലയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടിച്ചു. ശനിയാഴ്ച രാത്രിയോടെ നായന്മാര്‍മൂല ഐടിഐ കോളനിയിലെ രാജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീടുപൂട്ടി വീട്ടുകാരെല്ലാം ക്ഷേത്രത്തില്‍ പോയ സമയത്ത് അപകടമുണ്ടായതിനാല്‍ ആളപായമില്ല.
പകുതി ഓടും പകുതിഭാഗം കോണ്‍ക്രീറ്റും ചെയ്ത വീടിന്റെ ഓടിട്ട ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. വിളക്ക് മറിഞ്ഞ് തീപിടിച്ചതാണെന്നും വിവരമുണ്ട്. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് ഫയര്‍സര്‍വീസിലെ ലീഡിംഗ് ഫയര്‍മാന്മാരായ സലീം കുമാര്‍, സതീഷ്, സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ കെ, ഫയര്‍മാന്മാരായ ഗണേഷന്‍, സുരേഷ്, ഹരീഷ് കുമാര്‍, അനൂപ്, രോഹിത്, ഹരികൃഷ്ണന്‍, കൃഷ്ണകുമാര്‍, സജേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ബെല്‍ജിത്, വിനു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Naimaramoola, House, Fire, News, Fire in Naimaramoola, Fire in closed home.