city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescue | അഗ്നിരക്ഷാ സേനയുടെ കരുണ; കാസർകോട്ട് പട്ടിക്കുട്ടിക്ക് സുരക്ഷിത കരങ്ങൾ

Photo: Arranged

● സുരക്ഷിതമായി താഴെയിറക്കിയ നായ്ക്കുട്ടിക്ക് നാട്ടുകാർ ഭക്ഷണം നൽകി.
● നായ്ക്കുട്ടി എങ്ങനെ കെട്ടിടത്തിൽ എത്തിയെന്ന് വ്യക്തമല്ല.
● അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം പ്രശംസനീയമായി.

കാസർകോട്: (KasargodVartha) നഗരത്തിലെ കെട്ടിടത്തിൽ രണ്ടു ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടന്ന പട്ടിക്കുട്ടിക്ക് രക്ഷകരായത് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ.

എംജി റോഡിൽ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയുടെ ബോർഡിന് സമീപമാണ് പട്ടിക്കുട്ടി കുടുങ്ങിക്കിടന്നത്. കെട്ടിടത്തിലെ സ്ഥാപനത്തിലെ ജീവനക്കാരനായ സുധീഷ് എന്ന യുവാവ് വിവരമറിയിച്ചതിനെ തുടർന്നാണ് കാസർകോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

തുടർന്ന് അഗ്നിരക്ഷാ സേനയുടെ വാഹനം പട്ടി കുടുങ്ങിയ കടയോട് ചേർത്ത് വെക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ. വേണുഗോപാൽ വാഹനത്തിന് മുകളിൽ കയറി സാഹസികമായി പട്ടിക്കുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു. 

താഴെയെത്തിച്ച പട്ടിക്കുട്ടിക്ക് നാട്ടുകാർ ചേർന്ന് ഉടൻതന്നെ ഭക്ഷണവും വെള്ളവും നൽകി. പട്ടിക്കുട്ടി വളരെയധികം ക്ഷീണിതനായിരുന്നു. പട്ടിക്കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിൽ എത്തിയതെന്നുള്ള കാരണം വ്യക്തമല്ല.

എം. രമേശ്, കെ. സതീഷ്, അഖിൽ അശോകൻ, കെ.വി. ശ്രീജിത്ത്, ടി.വി. പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്. 


Fire force officials in Kasaragod rescued a puppy that was trapped without food and water for two days on a building. Upon receiving information from a local shop employee, the fire rescue team arrived and safely brought the exhausted puppy down. Locals provided the puppy with food and water. The reason for the puppy being on the building is unknown.


#KasaragodRescue, #PuppyRescue, #FireForce, #AnimalRescue, #Kerala, #Compassion

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub