കിണറില്‍ നിന്ന് ഫയര്‍ഫോഴ്സ് രക്ഷിച്ച യുവതി വീണ്ടും കിണറ്റില്‍ ചാടി
Mar 24, 2018, 16:56 IST
മിയാപദവ്:(www.kasargodvartha.com 24/03/2018) കിണറില്‍ നിന്ന് ഫയര്‍ഫോഴ്സ് രക്ഷിച്ച യുവതി വീണ്ടും കിണറ്റില്‍ ചാടി. രക്ഷിച്ചു മുകളിലേക്കെത്തിച്ചയുടനെ യുവതി വീണ്ടും കിണറില്‍ ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വീണ്ടും യുവതിയെ രക്ഷിച്ചു ആശുപത്രിയിലെത്തിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മിയാപദവിലാണ് സംഭവം. ചണ്ടിത്തോട്ടെ ഹരീഷിന്റെ ഭാര്യ കാവ്യ (22)യാണ് മിയാപദവ് ജംഗ്ഷനിലെ കിണറില്‍ ചാടിയത്. യുവതി കിണറില്‍ ചാടുന്നതുകണ്ട രണ്ടുപേര്‍ ഉടന്‍ യുവതിയെ രക്ഷിക്കാനായി കിണറില്‍ ചാടുകയായിരുന്നു. എന്നാല്‍ മൂവരും കിണറില്‍ കുടുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഉപ്പള ഫയര്‍ഫോഴ്സ് സംഘമാണ് ഇവരെ രക്ഷിച്ചത്.

മൂവരെയും രക്ഷിച്ച് കരക്കെത്തിച്ചയുടനെ യുവതി വീണ്ടും കിണറില്‍ ചാടുകയായിരുന്നു. വീണ്ടും കിണറ്റിലിറങ്ങി രക്ഷിച്ച ഫയര്‍ഫോഴ്സ് യുവതിയെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Fire force, Hospital, Well, Fire force saved women from well