കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വന്‍തീപിടുത്തം; ഒരുലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ സാമഗ്രികള്‍ കത്തിനശിച്ചു
Apr 26, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 26/04/2017) സീതാംഗോളി കിന്‍ഫ്ര വ്യവസായപാര്‍ക്കിലെ ത്രീഡി സെന്ററില്‍ വന്‍തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. ത്രീഡി സെന്ററിലെ ബാറ്ററികള്‍ അടക്കമുള്ള സാമഗ്രികളാണ് കത്തിനശിച്ചത്.
വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ സ്‌റ്റേഷനില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേനാംഗങ്ങളെത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ലീഡിംഗ് ഫയര്‍മാന്‍ ഗണേശ്, ഫയര്‍മാന്‍മാരായ വിശാല്‍, സുനില്‍കുമാര്‍, ദിലീപ്, മനുപ്രസാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഒരുലക്ഷത്തി എഴുപത്തഞ്ചായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyworde: Kasaragod, Fire, Seethangoli, Fire station, Burned, Kinfra Industry Park.