city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | വീട്ടിൽ തീപ്പിടുത്തം; ഒരു ലക്ഷം രൂപയുടെ നാശനഷ്ടം

Photo: Arranged

● ചെർക്കളയിൽ ഷാഫിയുടെ വീട്ടിലാണ് തീപ്പിടുത്തം ഉണ്ടായത്.
● അടുക്കളയും ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ എന്നിവയും കത്തി നശിച്ചു.
● ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ചെർക്കള: (KasargodVartha) വീട്ടിൽ തീപ്പിടുത്തം. ഗൃഹോപകരണങ്ങൾ അടക്കം കത്തി നശിച്ചു. ചെങ്കള പഞ്ചായത് ആറാം വാർഡിലെ ഷാഫിയുടെ ശാഫിയുടെ വീട്ടിലാണ് തീപ്പിടുത്തം ഉണ്ടായത്. അടുക്കള പൂർണമായും കത്തി നശിച്ചു. കൂടാതെ, അകത്തുണ്ടായിരുന്ന ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, പാത്രങ്ങൾ, പാചകവാതക സ്റ്റൗ എന്നിവയും കത്തി നശിച്ചു.

Cherkala house fire scene, damaged kitchen and home appliances.

ബുധനാഴ്ച അർധരാത്രി 11.45 ഓടെയാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കാസർകോട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോർട് സർക്യൂട് ആണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 

Cherkala house fire scene, damaged kitchen and home appliances.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം കെ രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശൻ, ഉദ്യോഗസ്ഥന്മാരായ ജീവൻ, അരുൺ, ജിത്തു, അബയസൻ, സിറാജ്, സാബിൽ, ഹോം ഗാർഡ് പ്രവീൺ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. അപകടത്തിൽ ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

A major fire broke out in a house in Cherkala, resulting in a loss of one lakh rupees. The kitchen and home appliances were destroyed. The fire occurred around 11:45 PM on Wednesday. The fire was brought under control by the fire force. It is suspected that the fire was caused by a short circuit.

#FireAccident #KeralaNews #Cherkala #HouseFire #Loss

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub