city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേട്; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തായി

കുറ്റിക്കോല്‍: (www.kvartha.com 14.12.2019) കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേട് എന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് വിവരാവകാശം വഴി പുറത്തായി. സര്‍വീസ് സഹകരണ ബാങ്കിന്റെ ബന്തടുക്ക ശാഖയില്‍ 15 ലക്ഷം രൂപ വ്യാജരേഖ ചമച്ച് സംഘം സെക്രട്ടറി ആയിരുന്ന പ്രഭാകരന്‍ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ബാങ്കിന്റെ ഭരണ സമിതി വിശദമായി പരിശോധിക്കാതെയാണ് വരവ് ചെലവ് കണക്കുകള്‍ അംഗീകരിച്ചത്.

2.6.2015ന് മുന്‍ സെക്രട്ടറി പി പ്രഭാകരന്‍ അഞ്ച് ലക്ഷം രൂപ ജില്ലാ ബാങ്കിന്റെ ബന്തടുക്ക ശാഖയില്‍ അടച്ചതായി രേഖപ്പെടുത്തി. എന്നാല്‍ ആ പണം എത്തിയതായി രേഖയിലില്ല. കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലെ കറന്റ് അക്കൗണ്ടില്‍ നിന്നും 6.5.2013ല്‍ ഏഴ് ലക്ഷം രൂപയും 24.8.2013 ല്‍ 63,200 രൂപയും 8.7.2014 ല്‍ ഏഴ് ലക്ഷം രൂപയും 10.3.2015ല്‍ രണ്ട് ലക്ഷം രൂപയും പിന്‍വലിക്കുകയും അവ ബാങ്കിന്റെ കണക്കില്‍ വരവ് വക്കാതെ അപഹരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 8.7.2015ല്‍ 9,98,449 രൂപ ജില്ലാ ബാങ്കില്‍ നിന്നും പിന്‍വലിച്ച് ജില്ലാ ബാങ്കിലെ വായ്പാ പലിശയിലേക്ക് അടച്ചതായി കൃത്രിമമായി കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്രകാരം ഒരു ഇടപാട് നടന്നതായി ജില്ലാ ബാങ്ക് രേഖകളില്‍ ഇല്ല. 22.3.2015 ല്‍ നാല് ലക്ഷം രൂപ വളം വിതരണക്കാരായ ആഗ്രോബയോടെക്കിനും 30.3.2015 ന് വെസ്റ്റേണ്‍ ഏജന്‍സിക്ക് 2,67,000 രൂപ അഡ്വാന്‍സ് നല്‍കുന്നതിനായി ബാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പ്രസ്തുത തുക ലഭിച്ചിട്ടില്ലെന്നാണ് വളം വിതരണ ഏജന്‍സികള്‍ രേഖാമൂലം അറിയിച്ചത്.

ബാങ്കിന്റെ എ ക്ലാസ് അംഗമായ ടി.ടി ജോസിന് 26.6.2015ലെ തീരുമാനപ്രകാരം 6 ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 1.8.2015ല്‍ ബാങ്കിന്റെ ബന്തടുക്ക ശാഖയില്‍ നിന്നും 6 ലക്ഷം രൂപ പണമായി നല്‍കി. 8.7.2015ല്‍ ടി.ടി ജോസഫ് എന്നയാള്‍ക്ക് കാസര്‍കോട് ജില്ലാ ബാങ്കിന്റെ പ്രധാന ശാഖയിലെ ബാങ്കിന്റെ കറന്റ് അക്കൗണ്ടില്‍ നിന്നും 6 ലക്ഷം രൂപ നല്‍കുകയും ചെയ്തു. വായ്പ തുക വൗച്ചര്‍ മുഖേന നല്‍കിയത് കൂടാതെ ചെക്ക് വഴിയും നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേട്; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തായി

കാസര്‍കോട് ജില്ലാ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കണമെങ്കില്‍ ഉത്തരവാദിത്തപ്പെട്ട 2 ജീവനക്കാര്‍ ചെക്കില്‍ ഒപ്പ് ഇടേണ്ടതുണ്ട്. പ്രസ്തുത ചെക്കില്‍ സെക്രട്ടറി ആയിരുന്ന പ്രഭാകരനെ കൂടാതെ ഗംഗാധരന്‍ നായരും ഒപ്പിട്ടിട്ടുണ്ട്. തുക പിന്‍വലിച്ച് തട്ടിപ്പ് നടത്താന്‍ രണ്ട് പേരും കൂട്ടുനിന്നെങ്കിലും ഭരണ സമിതി ഗംഗാധരന്‍ നായരെ ഒഴിവാക്കി തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പി.പ്രഭാകരനെതിരെ ചുമത്തി ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത്. രണ്ട് പേര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തി മറ്റൊരാളെ ഒഴിവാക്കുന്നത് സ്വന്തം ആള്‍ക്കാരെ രക്ഷപ്പെടുത്താനുള്ള ഭരണ സമിതിയുടെ താല്‍പര്യമാണ് കാണിക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 27.4.15, 28.4.2015 എന്നീ തീയതികളില്‍ അന്നത്തെ യൂണിറ്റ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ബന്തടുക്ക ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്‍ 33 വായ്പാ പണ്ടങ്ങള്‍ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തി. ബന്തടുക്ക ശാഖയില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പിന് ഉത്തരവാദികള്‍ ബ്രാഞ്ച് മാനേജരും അപ്രൈസറും ആണ്. ഇവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സംഘം സെക്രട്ടറി യൂണിറ്റ് ഇന്‍സ്‌പെകടറെ രേഖാമൂലം അറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

ബന്തടുക്ക ബ്രാഞ്ച് മനേജര്‍ ഗംഗാധരന്‍ നായരുടെ ഭാര്യ ഇ ലേഖ, കരിവേടകം ബ്രാഞ്ച് മാനേജറുടെ ഭാര്യ എ ശാന്തി എന്നിവര്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, എട്ട് ലക്ഷം രൂപ എന്നിങ്ങനെ ബന്തടുക്ക ശാഖയില്‍ നിന്നും വായ്പ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പണം നല്‍കി അര മണിക്കൂറിനുള്ളില്‍ മുഴുവന്‍ മുക്കുപണ്ട പണയ വായ്പകളും ക്ലോസ് ചെയ്യപ്പെട്ടതായി കംപ്യൂട്ടര്‍ രേഖകള്‍ തെളിയിക്കുന്നു. രണ്ട് വായ്പയുടെയും വായ്പാ ഫയലില്‍ വായ്പക്ക് ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ജീവനക്കാരുടെ ഭാര്യമാര്‍ക്ക് അനധികൃതമായി വാര്‍ത്ത നല്‍കിയത് ഭരണ സമിതിയുടെ സ്വജനപക്ഷപരമായ സമീപനം ആണെന്നും, ഭരണ സമിതി പണാപഹരണത്തിനും അഴിമതിക്കും കൂട്ടുനില്‍ക്കുകയും ചെയ്തതായി സഹകരണ സംഘം രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വകുപ്പ് തല അന്വേഷണം നടത്തിയപ്പോള്‍ ബാങ്കിന്റെ ഭരണ സമിതി കേരള സഹകരണ നിയമത്തേയും സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങളേയും ലംഘിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. 3.22 കോടി രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും ഓഡിറ്റ് രേഖകളില്‍ പറയുന്നു. ബാങ്ക് പ്രസിഡന്റ്, ഭരണ സമിതി, സെക്രട്ടറി എന്നിവര്‍ ഗുരുതരമായ ചട്ടലംഘനം, സ്വജന പക്ഷപാതം, സഹകരണ സംഘം രജിസ്ട്രാരുടെ ഉത്തരവുകളുടെ ബോധപൂര്‍വമായ ലംഘനം, പൊതു ഫണ്ട് ദുര്‍ വിനിയോഗം, അധികാര ദുര്‍വിനിയോഗം ,ജോയിന്റ് രജിസ്ട്രാരുടെ നിയമപരമായ നിര്‍ദേശങ്ങളെ ബോധപൂര്‍വം അവഗണിച്ചതായും ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കില്‍ ഭരണം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവായ പവിത്രന്‍ സി നായരാണ് ഇപ്പോഴത്തെ ഭരണസമിതി പ്രസിഡന്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Kuttikol, Bank, Cheating, complaint, Financial forgery in kuttikkol co operative bank; Audit report out

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia