സാമ്പത്തിക തിരിമറിയും പണപ്പിരിവും; ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം വരുന്നു
Jul 6, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06.07.2017) സാമ്പത്തിക തിരിമറിയും അനധികൃത പണപ്പിരിവും നടക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും പി ടി എ കമ്മിറ്റികള്‍ക്കെതിരെ അന്വേഷണം വരുന്നു.
കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലയിലെ മറ്റ് സ്‌കൂളുകളിലെ പി ടി എ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കുന്നത്.
കുണ്ടംകുഴി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലെ പ്രവേശനത്തിന് 5,000 രൂപ മുതല്‍ 10,000 രൂപ വരെ പിരിച്ചെടുത്തതായാണ് പരാതിയുണ്ടായത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തുകയും പിരിച്ചെടുത്ത പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കെട്ടിട നിര്‍മ്മാണം എന്നിവയുടെ പേരിലാണ് അനധികൃതമായി പിരിവ് നടത്തിയത്. ഇതിന്റെ മറവില്‍ വന്‍ തോതിലുള്ള സാമ്പത്തിക ക്രമക്കേടും നടന്നു. ഈ രീതിയില്‍ ജില്ലയിലെ പല സ്‌കൂളുകളിലും പി ടി എ കമ്മിറ്റികള്‍ അഴിമതി നടത്തുണ്ടെന്നാണ് വിവരം.
എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനും രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പണം ഈടാക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. പല സ്‌കൂളുകളും കുട്ടികളില്‍ നിന്ന് അനധികൃതമായി പണം പിരിക്കുന്നത് ട്രസ്റ്റിന്റെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും മറ്റും പേരിലാണ്. സ്‌കൂളുകളുടെ പേരിലുള്ള രസീത് ഒഴിവാക്കിയാണ് പല സ്‌കൂളുകളുടെയും പിരിവ്. സ്‌കൂളുകളില്‍ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ അധികൃതരുടെ തീരുമാനം. പി ടി എ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ നിരീക്ഷണ വിധേയമാക്കാനും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.
Also Read:
ജില്ലയില്‍ സ്‌കൂള്‍ പ്രവേശനത്തിന് പണപ്പിരിവ്; കര്‍ശന നടപടിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്, വാങ്ങിയ പണം തിരിച്ചുനല്‍കാനും നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, School, PTA, Investigation, Complaint, Parents, News, Kerala, Action, Education department, Students, Cash, Financial cheat and funding: inquire for all school PTA committee.