സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പറമ്പിലെ കമ്പിവേലി തകര്‍ത്തതായി പരാതി
Aug 1, 2019, 18:35 IST
പരപ്പ: (www.kasargodvartha.com 01.08.2019) ബാനത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലി തകര്‍ത്തതായി പരാതി. കോട്ടപ്പാറയിലെ കീത്തോല്‍ രാധാകൃഷ്ണന് നായരുടെ ബാനം സ്കൂളിന് സമീപത്തെ രണ്ടര ഏക്കര്‍ സ്ഥലത്തെ കമ്പിവേലിയാണ് തകര്‍ത്തത്. സംഭവം സംബന്ധിച്ച് രാധാകൃഷ്ണന് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്കി.
രാത്രികാലങ്ങളില്‍ ഈ പ്രദേശത്ത് മദ്യപ സംഘത്തിന്റെയും ചൂതാട്ട സംഘത്തിന്റെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപാനത്തിന് ശേഷം മദ്യ കുപ്പികളും മറ്റും തല്ലി പൊട്ടിച്ചു സ്ഥലം വൃത്തിഹീനമാക്കുന്നത് തടയാനാണ് ലക്ഷങ്ങള്‍ മുടക്കി കമ്പിവേലി നിര്‍മ്മിച്ചതെന്ന് രാധാകൃഷ്ണന് നായര്‍ പറയുന്നു. കോന്ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചാണ് മുള്ളു കമ്പി വേലി കെട്ടിയത്. എന്നാല്‍ ഇതെല്ലാം ഒറ്റ രാത്രി കൊണ്ട് തകര്‍ത്തിരിക്കുകയാണ്. മെയിന്‍ റോഡ് മുതല്‍ 200മീറ്റര്‍ ദൂരത്തിലാണ് മുള്ളു കമ്പി വേലിയും തൂണുകളും നശിപ്പിച്ചിട്ടുള്ളത്.
സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Vellarikundu, parappa, Fence demolished by anti socials
< !- START disable copy paste -->